Latest News

മകളുടെ സിനിമ പ്രവേശം എന്റെ ഏറ്റവും വലിയ സ്വപ്നമാണ്; തുറന്ന് പറഞ്ഞ് പഴയകാല നടി ജലജ

Malayalilife
മകളുടെ സിനിമ പ്രവേശം എന്റെ  ഏറ്റവും വലിയ സ്വപ്നമാണ്; തുറന്ന് പറഞ്ഞ് പഴയകാല നടി  ജലജ

1978-ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടി ജലജ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ മകളുടെ അഭിനയ മോഹത്തെ കുറിച്ചും സിനിമ പ്രവേശനത്തെ കുറിച്ചും എല്ലാം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്  ജലജ.

മകളുടെ സിനിമ പ്രവേശം ഏറ്റവും വലിയ സ്വപ്നമാണെന്നാണ് ജലജ പറയുന്നത്. ചെറുപ്പം മുതൽ തന്നെ അമ്മുവിന് സിനിമയോട് ഒരു ഇഷ്ടമുണ്ട്. എന്നാൽ വിദ്യാഭ്യാസത്തിന് ആദ്യം പരിഗണന നൽകണമെന്ന് ഞാനും പ്രകാശും പറഞ്ഞിരുന്നു. അത് അവൾ കേശ്‍ക്കുകയായിരുന്നു. പഠിത്തത്തിനൊപ്പം നൃത്തത്തിലും സംഗീതത്തിലും സമയം കണ്ടെത്തി- ജലജ പറഞ്ഞു.

അമ്മ ഒരു നടിയാണെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു എന്ന് അമ്മു അഭിമുഖത്തിൽ പറഞ്ഞു. പുറത്ത് പോകുമ്പോൾ ആ​ളു​കൾ വ​ന്ന് അ​മ്മ​യോ​ട് സം​സാ​രി​ക്കു​ന്ന​തും പ​രി​ചയ ഭാ​വ​ത്തിൽ ചി​രി​ക്കു​ന്ന​തു​മെ​ല്ലാം ശ്ര​ദ്ധി​ച്ച് തു​ട​ങ്ങി​യ​ത് കു​റ​ച്ച് വ​ളർ​ന്ന ശേ​ഷ​മാ​യിരുന്നു. ചെറുപ്പം മുതൽ ബാലെയും ഫ്ലൂട്ടും പിയാനോയുമെല്ലാം പഠിച്ചിരുന്നു. ക്ലാസിന് കൊണ്ടു പോകുന്നതും തി​രി​കെ വി​ളി​ച്ചു​കൊ​ണ്ട് വ​രു​ന്ന​തു​മെ​ല്ലാം അ​മ്മ​ തന്നെയാണ്. അതു പോലെ അൽപം സ്ട്രിറ്റുമാണെന്നും താരപുത്രി പറയുന്നുണ്ട്.

മകളുടെ എല്ലാ കലാവാസനയ്ക്കും പ്രോത്സാഹനം നൽകി ഞങ്ങൾ കൂടെ നിൽക്കുകയായിരുന്നു . സ്കൂളിന് ശേഷം അ​മേ​രി​ക്ക​യി​ലെ പെൻ​സിൽ​വാ​നിയ സർ​വ​ക​ലാ​ശാ​ല​യിൽ ഉപരി പഠത്തിനായി പോയി. നാല് വർഷത്തെ ഡബിൾ ഡിഗ്രി കോഴ്സായിരുന്നു.ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സർ​വ​ക​ലാ​ശാ​ല​ക​ളിൽ ഒ​ന്നാ​ണ്. മകൾക്ക് നല്ല വിദ്യാഭ്യാസം കിട്ടണം എന്നാണ് ആ​ഗ്ര​ഹ​മെ​ങ്കി​ലും ഉ​ള്ളി​ന്റെ​യു​ള്ളിൽ മകളെ നാല് വർഷം പിരിഞ്ഞ് നിൽക്കുന്നതിന്റെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. യൂണിവേഴ്സിറ്റിൽ ഞങ്ങൾ പോയി കാര്യങ്ങളൊക്കെ മനസ്സിലാക്കിയിരുന്നു.. ഇതിന് ശേഷമാണ് അമ്മു അവിടേയ്ക്ക് പോയത്.

മണ്ടന്മാർ ലണ്ടനിൽ എന്ന ചിത്രമാണ് അമ്മ അഭിനയിച്ചതിൽ താൻ ആദ്യം കണ്ട സിനിമ. അമ്മ ചെയ് ആദ്യ കോമഡി ചിത്രമായിരുന്നു അത്. തന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടൻ ജഗതി അങ്കിളാണ്.എ​ത്ര വ്യ​ത്യ​സ്‌​ത​ങ്ങ​ളായ വേ​ഷ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ചെ​യ്‌​തി​രി​ക്കു​ന്ന​ത്.യോദ്ധ, കിലുക്കം ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഡയലോഗ് പറഞ്ഞ് നടക്കലാണ് എന്റെ ഹോബി. കേരളത്തിൽ എത്തിയതിന് ശേഷം സിനിമ കാണാലാണ് പ്രാധാന ഹോബി. താനും അമ്മയും ഒന്നിച്ചാണ് തിയേറ്ററിൽ സിനിമയ്ക്ക് പോകുന്നതെന്നും അമ്മു അഭിമുഖത്തിൽ പറഞ്ഞു.

Actress Jalaja words about her daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES