അഭിനേത്രിയും ഗായികയായും എല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അപർണ ബാലമുരളി. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചതും. സോഷ്യൽ മീഡിയയിലൂടെ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ സിനിമയായ സുന്ദരി ഗാർഡൻസിന്റെ പ്രെമോഷന്റെ ഭാഗമായി സൗത്ത് റാപ്പിലെ എം പി ബഷീറിന് നൽകിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.
മലയാള സിനിമയിലെ പല നടിമാരും തിരിച്ച് വരവ് നടത്തിയിട്ടും പലരും ഇന്നും തിരിച്ച് വരവ് നടത്തിയിട്ടില്ല എന്താണ് അതിന് മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അത് ഒരോരുത്തരുടെയും ഇഷ്ടമെന്നാണ് അപർണ മറുപടി പറഞ്ഞത്. താൻ മൂന്ന് വർഷം സമയമെടുത്തത് സൂറെെപൊട്രയ്ക്ക് വേണ്ടിയാണ്.
സിനിമയുടെ വർഷോപ്പും മറ്റുമായി താൻ തിരക്കിലായിരുന്നെന്നും നടി പറഞ്ഞു. അതുപോലെ മറ്റ് താരങ്ങൾക്കും അവരവരുടേതായ കാരണങ്ങൾ കാണും എന്നും അപർണ കൂട്ടിച്ചേർത്തു. തൻ്റെ ഏറ്റവും പുതിയ ചിത്രം സുന്ദരി ഗാർഡൻസിൽ സുന്ദരി ടീച്ചറായാണ് താൻ എത്തുന്നത്. വളരെ ബേൾഡായി നിൽക്കുന്ന ഡിവോഴ്സ്ഡ് വുമണാണായാണ് ചിത്രത്തിൽ താനെത്തുന്നത്.
ഇന്നും ഡിവോഴ്സിനെ പേടിക്കുന്ന കുറെ ആളുകൾ നമ്മുക്ക് ചുറ്റുമുണ്ട് അങ്ങനെയുള്ളവർക്ക് പ്രചോദനം നൽകാൻ സാധിക്കും എന്ന വിശ്വാസത്തോടെയാണ് താൻ ആ സിനിമ ചെയ്യ്തതെന്നും അപർണ പറഞ്ഞു. സൂറെെപൊട്രയിലെ വർഷോപ്പുകൾ സുന്ദരിയാകാൻ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അപർണ കൂട്ടിച്ചേർത്തു.