Latest News

നടി മൈഥിലി വിവാഹിതയായി; ചിത്രങ്ങള്‍ വൈറൽ

Malayalilife
നടി മൈഥിലി വിവാഹിതയായി; ചിത്രങ്ങള്‍ വൈറൽ

മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടി മൈഥിലി. താരം വിവാഹിതയായി എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 
ആര്‍ക്കിടെക്റ്റായ സമ്പത്താണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്.  ഗുരുവായൂരില്‍ വച്ചായിരുന്നു വ്യാഴാഴ്ച രാവിലെ വിവാഹം. വൈകിട്ട് കൊച്ചിയില്‍ സിനിമാസുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ നടത്തും.

 മൈഥിലിയുടെ സിനിമയിലേക്ക് ഉള്ള  അരങ്ങേറ്റം രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി. കേരള കഫേ, ചട്ടമ്പിനാട്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

 മൈഥിലിയുടെ യഥാര്‍ഥ പേര് ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ്. പത്തനംതിട്ട കോന്നി സ്വദേശിയാണ്. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.

Actress maithili married at guruvayoor temple

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES