Latest News

ഹൃദയം പിളർക്കുന്ന വാർത്ത; ജീവിതം ക്രൂരമാണ്'; മീനയുടെ ഭര്‍ത്താവിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് സിനിമാ ലോകം

Malayalilife
ഹൃദയം പിളർക്കുന്ന വാർത്ത; ജീവിതം ക്രൂരമാണ്'; മീനയുടെ ഭര്‍ത്താവിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് സിനിമാ ലോകം

ബാലതാരമായി തന്നെ അഭിനയ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടി മീന. മലയാള സിനിമ മേഖലയിൽ ഒരു കാലത്ത് താരം ഭാഗ്യനായികയായി മാറുകയും ചെയ്തു. തെന്നിന്ത്യൻ സിനിമയിൽ ഒരുപോലെ സജീവമായാ താരം അഭിനയ മേഖലയിൽ നിന്ന് ഒരു ഇടവേള എടുക്കുകയും ചെയ്തിരുന്നു. ഇതിനോടകം തന്നെ  മുപ്പതോളം സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങാനും താരത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്.
എന്നാൽ ഇപ്പോൾ താരത്തിന്റെ ഭർത്താവായ വിദ്യ സാഗറിന്റെ വിയോഗ വാർത്തയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ 
നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നിരവധി താരങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ശരത് കുമാർ, ഖുശ്ബു, വെങ്കിടേഷ്, ശ്വേതാ മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് സോഷ്യൽമീഡിയയിലൂടെ ആദരാഞ്ജലികൾ അറിയിച്ച് രംഗത്ത് വന്നത്.

”രാവിലെ തന്നെ ഹൃദയം പിളർക്കുന്ന വാർത്ത. മീനയുടെ ഭർത്താവ് സാഗർ ഇനിയിലിലെന്ന സത്യം ഉൾക്കൊള്ളാനാകുന്നില്ല. വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സ തേടുന്നുണ്ടായിരുന്നു. മീനയ്ക്കും അവളുടെ മകൾക്കും വേണ്ടി പ്രാർഥിക്കുന്നു. ജീവിതം ക്രൂരമാണ്. വാക്കുകൾ കിട്ടുന്നില്ല”എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.

”നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ ആകസ്മിക വിയോഗ വാർത്ത ഞെട്ടിപ്പിക്കുന്നതാണ്, മീനയ്ക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു”, എന്നായിരുന്നു ശരത് കുമാർ കുറിച്ചത്. 2009ലാണ് മീനയും വിദ്യാസാഗറും വിവാഹിതർ ആയത്. ബംഗളൂരുവിൽ സോഫ്‌റ്റ്വെയർ രംഗത്ത് വ്യവസായിയായിരുന്നു വിദ്യാസാഗർ. ഇരുവർക്കും ഒരു മകളുണ്ട്. മകൾ നൈനികയും അഭിനയ രംഗത്ത് സജീവമാണ്

Actress meena husband vidhya sagar condolences

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES