മലയാള സിനിമയുടെ ഭാഗമായ സുന്ദരിയായ നായികയാണ് നടി മിയ ജോർജ്. മിനിസ്ക്രീനിലൂടെയായിരുന്നു താരം അഭിനയ മേഖലയിലേക്ക് ചുവടു വച്ചത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. ഇന്ന് താരത്തിന് ലൂക്ക എന്നൊരു മകൻ കൂടി ഉണ്ട്. എന്നാൽ കഴിഞ്ഞ മെയ് നാലിന് മിയയുടെയും അശ്വിന്റെയും മകനായ ലൂക്കയുടെ ഒന്നാം പിറന്നാളായിരുന്നു.
എന്നാൽ ഇപ്പോൾ ലൂക്കയ്ക്ക് മിയയുടെ സുഹൃത്തും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ നൽകിയ ജന്മദിന സമ്മാനമാണ് ശ്രദ്ധ നേടുന്നത്. ജിപി ലൂക്കയ്ക്ക് വേണ്ടി ഒരു മ്യൂസിക് വീഡിയോ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഇന്ററസ്റ്റിംഗ് വശം എന്തെന്നാൽ, ലുക്കയുടെ അമ്മ മിയ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത് എന്നാണ്.
ഇത് ലുക്കയ്ക്കുള്ള തന്റെ ബർത്ത്ഡേ ഗിഫ്റ്റ് ആണെന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ച് ജി പി, കുറിച്ചു. “ഒന്നാം ജന്മദിനം ആഘോഷിക്കുന്ന എന്റെ ഉറ്റ സുഹൃത്ത് മിയയുടെ മകൻ ലൂക്കയ്‌ക്കുള്ള സ്നേഹത്തിന്റെ ഒരു ചെറിയ അടയാളം!” എന്ന അടിക്കുറിപ്പോടെ ജി പി കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ആരാധകർക്ക് ഒരു അറിയിപ്പ് നൽകിയിരുന്നു.