Latest News

എന്നെ മെലിഞ്ഞവള്‍, രോഗി എന്നൊന്നും വിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല; താന്‍ ചെയ്യുന്ന വര്‍ക്കൗട്ടില്‍ മൂന്നെണ്ണമെങ്കിലും ചെയ്തുകാണിക്കെന്ന് സാമന്ത

Malayalilife
 എന്നെ മെലിഞ്ഞവള്‍, രോഗി എന്നൊന്നും വിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല; താന്‍ ചെയ്യുന്ന വര്‍ക്കൗട്ടില്‍ മൂന്നെണ്ണമെങ്കിലും ചെയ്തുകാണിക്കെന്ന് സാമന്ത

ബോഡി ഷെയ്മിങ് ചെയ്യുന്നവര്‍ക്ക് മറുപടിയുമായി നടി സാമന്ത. സോഷ്യല്‍ മീഡിയ പേജില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് സാമന്ത പ്രതികരിച്ചത്. 'കാര്യം ഇതാണ്. എന്നെ മെലിഞ്ഞവള്‍, രോഗി എന്നൊന്നും വിളിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങള്‍ക്ക് ഇതില്‍ മൂന്നെണ്ണമെങ്കിലും ചെയ്യാന്‍ കഴിയില്ലെങ്കില്‍... ആ വരികള്‍ക്കിടയില്‍ വായിക്കുക' എന്നാണ് സാമന്ത ഇന്‍സ്റ്റാഗ്രം കുറിച്ചത്. 

ശരീരഭാരത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് നടി മറുപടി പറയുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ വര്‍ഷം ശരീരഭാരം വര്‍ധിപ്പിക്കണമെന്ന് കമന്റ് വന്നപ്പോള്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഡയറ്റിലാണെന്നും ഇത് ശരീരഭാരം വര്‍ധിപ്പിക്കുന്നത് തടയുമെന്നും സാമന്ത വ്യക്തമാക്കിയിരുന്നു. നീണ്ട ഇടവേളക്ക് ശേഷം നടി ഇപ്പോള്‍ അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. സംവിധായകരായ രാജ് ആന്‍ഡ് ഡി കെ-യുടെ 'സിറ്റാഡെല്‍: ഹണി ബണ്ണി' എന്ന സീരിസിലാണ് ഒടുവില്‍ സാമന്ത പ്രത്യക്ഷപ്പെട്ടത്. 

നാഗചൈതന്യയും സാമന്തയും ഒരുമിച്ച് അഭിനയിച്ച 'യേ മായ ചേസവേ' എന്ന തെലുങ്ക് ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. . 15 വര്‍ഷം മുമ്പ് ഇറങ്ങിയ റൊമാന്റിക് ഡ്രാമ ജൂലൈ 18നാണ് തിയറ്ററുകളില്‍ എത്തുന്നത്. യേ മായ ചേസവേയുടെ റീ റിലീസ് പ്രഖ്യാപനം വന്നത് മുതല്‍ ആരാധകരും ആവേശത്തിലാണ്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ യേ മായ ചേസവേ, വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ്. 

എ.ആര്‍ റഹ്മാന്റെ സംഗീതവും കാര്‍ത്തിക്- ജെസ്സി പ്രണയകഥയും ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. എന്തായാലും എക്കാലത്തെയും പ്രിയപ്പെട്ട പ്രണയകഥ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്. യേ മായ ചേസവേ എന്ന ചിത്രത്തിലാണ് സാമന്തയും ചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഈ സിനിമയുടെ സെറ്റുകളില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും.
 

Read more topics: # സാമന്ത.
Samantha hits back at trolls calling her skinny

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES