Latest News

'ഇതുപോലുള്ള പ്രഭാതങ്ങള്‍.. എന്റെ സന്തോഷകരമായ സ്ഥലം; ന്യൂയോര്‍ക്കിലെ പാര്‍ക്കില്‍ മോണിങ് വോക്കിനിറങ്ങി സാമന്ത; ചിത്രങ്ങള്‍ വൈറല്‍ 

Malayalilife
 'ഇതുപോലുള്ള പ്രഭാതങ്ങള്‍.. എന്റെ സന്തോഷകരമായ സ്ഥലം; ന്യൂയോര്‍ക്കിലെ പാര്‍ക്കില്‍ മോണിങ് വോക്കിനിറങ്ങി സാമന്ത; ചിത്രങ്ങള്‍ വൈറല്‍ 

സിനിമയില്‍ നിന്ന് ദീര്‍ഘ അവധിയെടുത്തിരിക്കുകയാണ് സിനിമാ താരം സാമന്ത. ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പറന്ന താരത്തിന്റെ ന്യൂയോര്‍ക്ക് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള  ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.ന്യൂയോര്‍ക്കില്‍ മോണിങ് വോക്കിനിറങ്ങിയ പുതിയ ചിത്രങ്ങളാണ് സാമന്ത പുതിയതായി പങ്കിട്ടിരിക്കുന്നത്. 

ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാക്കിലാണ് താരം പ്രഭാതസവാരിക്കിറങ്ങിയത്.നീല നിറത്തിലുള്ള സ്‌പോര്‍ട്‌സ് ബ്രായും അതിന് അനുയോജ്യമായ ജോഡി നീല ജിം പാന്റും ധരിച്ചാണ് സാമന്ത മോണിങ് വോക്കിനിറങ്ങിയത്. കൂട്ടതത്തില്‍ സണ്‍ഗ്ലാസും ഒരു ഡെനിം ജാക്കറ്റും ധരിച്ച് പാര്‍ക്കില്‍ ഇരിക്കുന്ന ചിത്രവും സമാന്ത പങ്കുവെച്ചിട്ടുണ്ട്.

ഇതുപോലുള്ള പ്രഭാതങ്ങള്‍.. എന്റെ സന്തോഷകരമായ സ്ഥലം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.ആഗസ്റ്റ് 21ന് ന്യൂയോര്‍ക്ക് സിറ്റിയിലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച 41-ാമത് ഇന്ത്യാ ദിന പരേഡിനെത്തിയ സാമന്തയുടെ ചിത്രങ്ങളും വൈറലായിരുന്നു. ബോര്‍ഡറില്‍ കനത്ത പൂക്കളുള്ള കറുത്ത സാരിയില്‍ അതിസുന്ദരിയായാണ് പരേഡിന് നടി എത്തിയത്.

മയോസിറ്റിസിന് ചികിത്സ തേടുന്നതിനായി സാമന്ത നേരത്തെ ന്യൂയോര്‍ക്കിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മയോസിറ്റിസ് ബാധിച്ച് ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് ഇടവേളയിലാണ് താരം. എന്നാല്‍ ഉടന്‍ തന്നെ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഖുഷി എന്ന ചിത്രത്തില്‍ ചേരുമെന്ന റിപ്പേര്‍ട്ടുകളുമുണ്ട്.
 

Read more topics: # സാമന്ത.
Samantha Ruth Prabhus New York Album

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES