Latest News

അച്ഛന് രാജീവ് ഗാന്ധിയെ ഭയങ്കര ഇഷ്ടമാണ്; അതുകൊണ്ടാവും ഈ പേരിട്ടത്: പ്രിയങ്ക നായര്‍

Malayalilife
അച്ഛന് രാജീവ് ഗാന്ധിയെ ഭയങ്കര ഇഷ്ടമാണ്; അതുകൊണ്ടാവും ഈ പേരിട്ടത്: പ്രിയങ്ക നായര്‍

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി പ്രിയങ്ക നായർ. തമിഴിലും മലയാളത്തിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കൂടിയാണ് താരം. വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന്  നടി അരങ്ങേറ്റം കുറിച്ചത്. മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ പ്രിയങ്ക നേടുകയും ചെയ്‌തിരുന്നു. പ്രിയങ്കാ നായര്‍ സിനിമയില്‍ നായികയായും സഹനടിയായുമൊക്കെയാണ് തിളങ്ങിയിരുന്നത്. എന്നാൽ ഇപ്പോള്‍ തന്റെ പേരിന് പിന്നിലെ കഥ പറയുകയാണ് ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തുകയാണ്. 

2006ല്‍ വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറി പിന്നീട് മലയള സിനിമയില്‍ ശ്രദ്ധ നേടിയ നടിയാണ് പ്രിയങ്ക നായര്‍.തന്റെ പേരിന് പിന്നിലെ കഥ പറയുകയാണ് ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ താരം.പ്രിയങ്ക എന്ന പേരിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു താരം മറുപടി പറഞ്ഞത്.

”അതിന്റെ പിന്നിലൊരു കഥയുണ്ട്. എന്റെ അച്ഛന് രാജീവ് ഗാന്ധിയെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മകളുടെ പേര് പ്രിയങ്കയായത് കൊണ്ട് എനിക്കും പ്രിയങ്ക എന്ന പേര് ഇട്ടതായിരിക്കാം. അതുകൊണ്ടാണോ എന്ന് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അപ്പോഴൊന്നും അച്ഛന്‍ അതിനെ എതിര്‍ത്തിട്ടില്ല, പക്ഷെ ചിരിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ അതങ്ങ് ഊഹിച്ചു. അല്ലെങ്കില്‍ എനിക്ക് അങ്ങനെ പ്രിയങ്ക എന്ന പേര് വരാന്‍ ഒരു ചാന്‍സുമില്ല, വരേണ്ട ഒരു കാര്യവുമില്ല.

പ്രിയങ്ക എന്ന പേര് ഇഷ്ടമാണോ എന്ന ചോദ്യത്തിന്, ”അച്ഛന്‍ തന്ന പേരല്ലേ. ജന്മം നമുക്ക് നിശ്ചയിക്കാന്‍ പറ്റില്ല, ഈ ആളുടെ മകളായിട്ട്, അല്ലെങ്കില്‍ സഹോദരന്‍ സഹോദരിയായി ജനിക്കുന്നത് നമ്മുടെ തീരുമാനമല്ല. അതുപോലെ തന്നെയാണ് പേരും. അത് അച്ഛന്‍ തന്നതാണ്. അതവിടെ ഇരുന്നോട്ടെ. എനിക്ക് എന്റെ പേര് ഇഷ്ടമാണ്. ഇഷ്ടക്കേടൊന്നുമില്ല. പേര് മാറ്റാന്‍ ഒരു അവസരം കിട്ടുകയാണെങ്കില്‍ ഏത് പേരിടും എന്നും അഭിമുഖത്തില്‍ അവതാരകന്‍ ചോദിക്കുന്നുണ്ട്.വേണ്ട അച്ഛന്‍ തന്നതല്ലേ, ഞാന്‍ മാറ്റില്ല. 

വെയില്‍ സിനിമ ചെയ്തതിന് ശേഷം എന്റെ പേര് പ്രിയങ്ക നായര്‍ എന്നാണ്. പ്രിയങ്ക എം നായര്‍, പ്രിയങ്ക മുരളീധരന്‍ നായര്‍ എന്നുള്ളതാണ് എന്റെ ശരിക്കുള്ള പേര്്. വെയില്‍ സിനിമയിലേക്ക് വന്നപ്പോള്‍ അത് പ്രിയങ്ക നായര്‍ എന്നാക്കി എന്നും താരം വ്യക്തമാക്കി.

Actress priyanka nair words about her name

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES