എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികള്‍ അത് ഏറ്റെടുക്കും;ഒരു ഷൂട്ടാണ്; പെണ്‍സുഹൃത്തിനെ വിവാഹം ചെയ്ത വീഡിയോയില്‍ വിശദീകരണവുമായി നടി പ്രാര്‍ത്ഥന; താരത്തിന് വിമര്‍ശന പെരുമഴ

Malayalilife
 എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികള്‍ അത് ഏറ്റെടുക്കും;ഒരു ഷൂട്ടാണ്; പെണ്‍സുഹൃത്തിനെ വിവാഹം ചെയ്ത വീഡിയോയില്‍ വിശദീകരണവുമായി നടി പ്രാര്‍ത്ഥന; താരത്തിന് വിമര്‍ശന പെരുമഴ

മലയാളം സീരിയല്‍ നടി പ്രാര്‍ത്ഥനയും സുഹൃത്തും മോഡലുമായ അന്‍സിയയും തമ്മിലുളള വിവാഹ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ക്ഷേത്രനടയില്‍ വച്ച് പരസ്പരം താലി ചാര്‍ത്തുന്നതും പുഷ്പഹാരം അണിയിക്കുന്നതും സിന്ദൂരും ചാര്‍ത്തുന്നതുമെല്ലാമായിരുന്നു വൈറല്‍ വീഡിയോയില്‍ ഉണ്ടായിരുന്നത്.

വിത്ത് മൈ പൊണ്ടാട്ടി എന്ന കാപ്ഷനിലാണ് പ്രാര്‍ത്ഥനയ്‌ക്കൊപ്പമുളള ചിത്രം അന്‍സിയ പങ്കുവച്ചത്. ഞാന്‍ എന്റെ പ്രിയ സുഹൃത്തിനെ വിവാഹം ചെയ്തു. ടോക്‌സിക്കായുളള റിലേഷന്‍ഷിപ്പിനേക്കാള്‍ പതിന്മടങ്ങ് നല്ലത് അന്‍സിയ എന്ന് വിവാഹ വീഡിയോക്കൊപ്പം പ്രാര്‍ത്ഥനയും കുറിച്ചു.

ഇതിന് പിന്നാലെ പലതരത്തിലുളള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇരുവരും സ്വവര്‍ഗാനുരാഗികളാണോ, യഥാര്‍ത്ഥത്തില്‍ നടന്ന വിവാഹമാണോ എന്നിങ്ങനെയുളള ചോദ്യങ്ങളുമായി നിരവധി പേര്‍ എത്തി. ഒടുവില്‍ എല്ലാവര്‍ക്കുമുളള മറുപടിയുമായി പ്രാര്‍ഥന തന്നെ രം?ഗത്തെത്തിയിരിക്കുകയാണ്. വൈറലാകാന്‍ വേണ്ടിയാണ് പെണ്‍സുഹൃത്തിനെ വിവാഹം കഴിക്കുന്നതെന്ന രീതിയില്‍ റീല്‍ വീഡിയോ ചെയ്തതെന്ന് പ്രാര്‍ത്ഥന വെളിപ്പെടുത്തി.

എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികള്‍ ഏറ്റെടുക്കുമെന്നും വൈറലാകാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്നും നടി പറഞ്ഞു. തെലുങ്ക് താരങ്ങള്‍ ചെയ്തത് പോലൊരു റീല്‍ റിക്രീയേറ്റ് ചെയ്യാന്‍ നോക്കിയതാണ്. മലയാളികള്‍ അത് എങ്ങനെ എടുക്കും എന്ന് അറിയാന്‍ വേണ്ടിയിട്ടു ചെയ്തതാണ്. എന്നാല്‍ അവര്‍ അത് ഏറ്റെടുത്ത് വൈറലാക്കിയെന്നും നല്ല കമന്റുകളും ലഭിച്ചെന്നും പ്രാര്‍ത്ഥന കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അന്‍സി വിവാഹം കഴിച്ചതാണ്. ഒരു കുഞ്ഞും ഉണ്ട്. അന്‍സിയുടെ കുഞ്ഞാണ് വീഡിയോയിലുളളത്, പ്രാര്‍ത്ഥന പറഞ്ഞു. 

പ്രാര്‍ത്ഥനയുടെ തുറന്നുപറച്ചില്‍ വീഡിയോയ്ക്ക് പിന്നാലെ നടിയെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ തമാശയ്ക്ക് വേണ്ടി സ്വവര്‍?ഗ വിവാഹം കഴിച്ച് വീഡിയോ ചെയ്യുന്നത് യഥാര്‍ത്ഥത്തിലുളള സ്വവര്‍?ഗ വിവാഹത്തെ കൂടി അപമാനിക്കലാണ് എന്നാണ് ഒരാള്‍ കമന്റിട്ടത്.
 

actress prarthana explanation WEDING

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES