നടി അനു സഞ്ചരിച്ച വാഹനം ഇടിച്ച് കത്തിനശിച്ചു; പൊള്ളലേറ്റ് അബോധാവസ്ഥയില്‍ കിടന്നത് 29 ദിവസം; ഒടുവില്‍ തിരിച്ചുവന്നപ്പോഴുള്ള അവസ്ഥ കണ്ടോ; 30-ാം വയസില്‍ നടി അനുവിന് സംഭവിച്ചത്

Malayalilife
നടി അനു സഞ്ചരിച്ച വാഹനം ഇടിച്ച് കത്തിനശിച്ചു; പൊള്ളലേറ്റ് അബോധാവസ്ഥയില്‍ കിടന്നത് 29 ദിവസം; ഒടുവില്‍ തിരിച്ചുവന്നപ്പോഴുള്ള അവസ്ഥ കണ്ടോ; 30-ാം വയസില്‍ നടി അനുവിന് സംഭവിച്ചത്

മണിരത്‌നം ചിത്രമായ തിരുടാ തിരുടാ എന്ന ചിത്രത്തിലൂടെ അറിയപ്പെടുന്ന നടിയായി മാറിയ ഒരു നടിയുണ്ട്. അനു. ആ നടിയെ ഇന്നും ആര്‍ക്കും മറിക്കാന്‍ കഴിയില്ല. അന്നത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു തിരുടാ തിരുടാ. നടന്‍ പ്രശാന്ത് നായകനായി എത്തിയ ചിത്രത്തില്‍ അനുവായിരുന്നു നായിക. തുടര്‍ന്ന് നിരവധി ഹിറ്റ് സിനിമകളാണ് താരത്തിനെ തേടിയെത്തിയത്. ഇപ്പോള്‍ താരത്തിന് പറ്റിയ ഒരു അപകടത്തിന്റെ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. 

സിനിമയില്‍ സൂപ്പര്‍ സ്റ്റാറായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഈ അപ്രതീക്ഷിത അപടകടം സംഭവിക്കുന്നത്. അപകടത്തിന് ശേഷം തിരികെ ജീവിതത്തിലേക്ക് എത്തിയ താരത്തിന് മുന്‍ കാലത്തെ പറ്റി ഒന്നും ഓര്‍ക്കുന്നില്ലായിരുന്നു. മുംബൈയിലെ ഒരു പാര്‍ട്ടിക്കുശേഷം വീട്ടിലേക്ക് തിരികെ വരികയായിരുന്നു. അതില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും, ദേഹമാകെ മുറിവായിരുന്നു. മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലുമെല്ലാം ഗുരുതരപരിക്കുകള്‍ പറ്റി. 29 ദിവസമാണ് കോമയില്‍ കിടന്നത്. ഡോക്ടര്‍മാരുടെ പരിശ്രമത്തിനൊടുവില്‍ ഒരു ദിവസം അനു കോമയില്‍ നിന്ന് കണ്ണ് തുറന്നു. പിന്നാലെ ശരീരം അനക്കാന്‍ തുടങ്ങി. ക്രമേണ എണീക്കാനും കൈകാലുകള്‍ ചലിപ്പിക്കാനും തുടങ്ങി. പക്ഷേ പഴയ കാര്യങ്ങള്‍ ഒന്നും തന്നെ ഓര്‍ത്തെടുക്കാന്‍ അനുവിന് കഴിഞ്ഞിരുന്നില്ല. സ്വന്തം അമ്മയുടെയും സഹോദരന്റെയും മുഖത്തേക്ക് വരെ വെറുതെ നോക്കി ഇരിക്കുകമായിരുന്നു. സ്വന്തം പേര് പോലും ഓര്‍ത്തെടുക്കാന്‍ അനുവിന് കഴിഞ്ഞില്ല. അനു സഞ്ചരിച്ചിരുന്ന വാഹനം കത്തി നശിച്ചതിനൊപ്പം മുഖത്ത് പൊളളലേറ്റ അനുവിന് പഴയ രൂപഭംഗി നഷ്ടമായി. കണ്ടാല്‍ ഭയക്കുന്ന വിധം വികൃതമായ ഒരു രൂപത്തിലേക്ക് അവര്‍ മാറിപ്പോയിരുന്നു. 

റിക്കവറായി വീട്ടില്‍ എത്തിയ ശേഷം അനുവിന്റെ അമ്മ താരത്തെ പഴയ ചിത്രങ്ങള്‍ ഒക്കെ കാണിച്ചിരുന്നു. എന്നാല്‍ അനുവിന് ആ ജീവിതത്തെ പറ്റി ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. 56 വയസ്സാണ് ഇപ്പോള്‍ അനുവിന്. അപ്പോള്‍ അപകടം നടക്കുന്നത് 30-ാം വയസ്സിലാണ്. അപകടത്തിന് ശേഷം അനു സിനിമയിലേക്ക് തിരികെ എത്തിയിരുന്നില്ല. എന്നും അവിവാഹിതയായി തുടര്‍ന്ന അനുവിനെ പിന്നീട് ആളുകള്‍ കാണുന്നത് ഒരു സന്ന്യാസിനിയുടെ രൂപത്തിലാണ്. അനു അഗര്‍വാള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു പ്രസ്ഥാനം സ്ഥാപിച്ച അനു ഇപ്പോള്‍ അനേകം പേര്‍ക്ക് ജീവിതത്തില്‍ പ്രചോദനം പകരാനായി പ്രവര്‍ത്തിക്കുന്നു. മാനസികാരോഗ്യം, പരിസ്ഥിതി ക്ഷേമം, സമ്മര്‍ദ്ദ ആശ്വാസം, ഇന്നത്തെ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ സന്തോഷം കണ്ടെത്തല്‍ എന്നിവയ്ക്കാണ് അവര്‍ ഊന്നല്‍ നല്‍കുന്നത്. എല്ലാവരും കാണുന്നത് പരീക്ഷണ ഘട്ടങ്ങളെ സമര്‍ത്ഥമായി അതിജീവിച്ച അനുവിനെയാണ്. എന്നാല്‍ തീച്ചുളയിലുടെ കടന്നു പോയ ആ കാലം മറ്റാര് മറന്നാലും അവര്‍ക്ക് മറക്കാന്‍ സാധിക്കില്ല. അത്രകണ്ട് തീക്ഷ്ണമായിരുന്നു അവര്‍ നേരിട്ട പ്രതിസന്ധികള്‍...പുറമെ പറഞ്ഞ് പോകും പോലെ നിസാരമായിരുന്നില്ല അനുവിന് സംഭവിച്ച അപകടം. അതിന്റെ തീവ്രത സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തായിരുന്നു. 

1969 ല്‍ ഡല്‍ഹിയില്‍ ജനിച്ച അനുവിന് സ്‌കൂള്‍ കാലം മുതല്‍ക്കേ അഭിനയം ഒരു ഹരമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കവെ അവര്‍ സ്വന്തമായി ഒരു നാടകട്രൂപ്പ് രൂപീകരിച്ചു. ഒന്‍പതിലെത്തിയപ്പോള്‍ സ്വന്തമായി ഒരു നാടകം സംവിധാനം ചെയ്തു. പത്താം ക്ലാസില്‍ വച്ച് തിരക്കഥ എഴുതി നോക്കി. വിഡിയോ ജോക്കിയായും ജോലി ചെയ്തു. ഇതുകൊണ്ടൊന്നും സമര്‍ഥയായ ആ വിദ്യാര്‍ത്ഥിനി പഠനം മുടക്കിയില്ല. സ്വര്‍ണ്ണമെഡലോടെയാണ് സോഷ്യോളജിയില്‍ ബിരുദം നേടിയത്. ശേഷമാണ് മോഡലിങ്ങിലേക്ക് ഇറങ്ങിയത്. പാരിസിലും ന്യൂയോര്‍ക്കിലുമായിട്ടാണ് മോഡലിങ് തുടങ്ങിയത്. അതുകഴിഞ്ഞ് ദൂരദര്‍ശനില്‍ ഒരു സീരിയലില്‍ അഭിനയിച്ചു. പിന്നീട് അവിചാരിതമായി 'ആഷിഖി'യിലേക്കും. ആ ചിത്രം ഹിറ്റായതോടെ നിരവധി ചിത്രങ്ങള്‍. കസബ് തമാശ, രാം ശാസ്ത്ര എന്നിവയിലെല്ലാം അഭിനയിച്ചു. മണിരത്നം എന്ന മാസ്റ്റര്‍ ഫിലിം മേക്കറുടെ തിരുടാ തിരുടാ എന്ന ചിത്രത്തിലെ കഥാപാത്രം അവര്‍ക്ക് ലഭിച്ച വലിയ ഒരു അംഗീകാരം കൂടിയായിരുന്നു. 

വര്‍ഷങ്ങള്‍ നീണ്ട ചികിത്സയുടെ ഫലമായി പടിപടിയായി അനുവില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഒരു പിഞ്ചു കുഞ്ഞിനെ പോലെ ഓരോരോ കാര്യങ്ങള്‍ കണ്ടും കേട്ടും പഠിക്കാന്‍ തുടങ്ങി. യോഗയും ആദ്ധ്യാത്മികതയും ഒരു പരിധി വരെ ചികിത്സയ്ക്കൊപ്പം രോഗവിമുക്തിക്ക് സഹായിച്ചു. തന്റേത് പുതിയ ജന്‍മമാണെന്നാണ് അനു പറയുന്നത്. അത് മനസ്സിനേറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്കായി ചെലവഴിക്കണമെന്നതാണ് അവരുടെ ആഗ്രഹം. അങ്ങനെ പതുക്കെ യോഗയിലേക്ക് കടന്നു. തുടര്‍ച്ചയായുള്ള പരിശീലനത്തിനുശേഷം ഇപ്പോള്‍ യോഗ ടീച്ചറായി ജോലി ചെയ്യുന്നു. അതിനൊപ്പം യോഗ സെന്ററും നടത്തുന്നു. ഏത് വെല്ലുവിളികള്‍ക്കുമപ്പുറം ജീവിതം നമുക്കായി ചിലതൊക്കെ ബാക്കി വയ്ക്കുന്നു എന്ന് വിശ്വസിക്കാനാണ് അനുവിന് ഇഷ്ടം. തന്റെ അനുഭവങ്ങള്‍ വരും തലമുറകള്‍ക്ക് പ്രചോദനമാവട്ടെ എന്ന് കരുതി അവര്‍ ആത്മകഥാരൂപത്തില്‍ കുറിച്ചിട്ടു. ആന്‍ അണ്‍യൂഷ്വല്‍ : മെമ്മോയര്‍ ഓഫ് എ ഗേള്‍ ഹൂ കെയിം ബാക്ക് ഫ്രം ദി ഡെഡ് എന്ന പേരില്‍ ഒരു പുസ്തകവും ഇറക്കിയിട്ടുണ്ട്. 

anu actress life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES