Latest News

കാശ്മീരി പണ്ഡിറ്റുമാരുടെ കൊലപാതകവും പശുവിനെ കൊണ്ടുപോയതിന് ഒരാളെ കൊന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല; തുറന്ന് പറഞ്ഞ് നടി സായി പല്ലവി

Malayalilife
 കാശ്മീരി പണ്ഡിറ്റുമാരുടെ കൊലപാതകവും പശുവിനെ കൊണ്ടുപോയതിന് ഒരാളെ കൊന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല; തുറന്ന് പറഞ്ഞ് നടി സായി പല്ലവി

മലയാള സിനിമ പ്രേമികൾക്ക് പ്രേമം എന്ന ചിത്രത്തിലൂടെ കിട്ടിയ നായികമാരിൽ ഒരാളാണ് സായി പല്ലവി. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ കാശ്മീരി പണ്ഡിറ്റുമാരുടെ കൊലപാതകവും പശുവിനെ കൊണ്ടുപോയതിന് ഒരാളെ കൊന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് നടി തുറന്ന് പറയുകയാണ്. 

‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കോവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്’ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സായി പല്ലവി പറഞ്ഞു.

 സായി പല്ലവിയുടെ വിരാട പര്‍വ്വമാണ് റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രം.  സായ് പല്ലവി ചിത്രത്തില്‍ പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയിട്ടാണ് അഭിനയിക്കുന്നത്. വേണു ഉഡുഗുളയാണ് റാണ ദഗുബാട്ടി നായകനാകുന്ന ചിത്രം  സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീന്‍ ചന്ദ്ര തുടങ്ങിയവരും  അവതരിപ്പിക്കുന്നു. 

Actress sai pallavi words about kashmir pandit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES