Latest News

അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല; അന്തരിച്ച നടൻ വിപി ഖാലിദിന്റെ ഓർമ്മകൾ പങ്കുവച്ച് സ്നേഹ ശ്രീകുമാർ

Malayalilife
അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല; അന്തരിച്ച നടൻ  വിപി ഖാലിദിന്റെ ഓർമ്മകൾ പങ്കുവച്ച് സ്നേഹ ശ്രീകുമാർ

ഴിഞ്ഞ ദിവസമായിരുന്നു സിനിമ സീരിയൽ നടൻ വിപി ഖാലിദിന്റെ വിയോഗ വാർത്ത ഏവരും കേട്ടിരുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു താരത്തിന്റെ  അന്ത്യം. താരത്തിന് ആദരാജ്ഞലികൾ നേർന്ന് കൊണ്ട് നിരവധി പേരായിരുന്നു രംഗത്ത് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ  വിപി ഖാലിദിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് നടി സ്നേഹ ശ്രീകുമാർ.

‘ഞങ്ങടെ സുമേഷേട്ടൻ പോയി… മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ. ക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു…’

‘രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർത്ഥിച്ചു, വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയികളഞ്ഞു… മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്… എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന് എന്നാണ് സോഷ്യൽ മീഡിയയിൽ സ്നഹ കുറിച്ചത്. 

Actress sneha sreekumar words about vp khadar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES