മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതമായ ഒരു കുടുംബമാണ് നടി താരകല്യാണിന്റേത്. മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും ഇന്ന് സോഷ്യൽ മീഡിയയിലെ താരങ്ങളായി മാറിക്കഴിഞ്ഞു. ചെറുപ്രായത്തിൽ തന്നെ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം ജീവിതത്തിൽ പങ്കാളിയാക്കുകയായിരുന്നു.കഴിഞ്ഞ നവംബറിലാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. എന്നാൽ ഇപ്പോൾ അമ്മയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഈ താരപുത്രി.
അമ്മക്കൊരു കൂട്ട് വേണമെന്നാണ് എൻ്റെ ആഗ്രഹം. അമ്മയുടെ ഇപ്പോഴത്തെ ഒറ്റപ്പെടൽ എനിക്ക് വല്ലാത്ത വേദനയാണ്. ഒരാളുടെ ജീവിതത്തിൽ ഒരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്. പ്രത്യേകിച്ചും ഈ പ്രായത്തിൽ ഒക്കെ. അമ്മയെ മനസ്സിലാക്കുന്ന ഒരാൾ അമ്മയുടെ ജീവിതത്തിലേക്ക് വരണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. അമ്മക്ക് ഒഴിവ് കിട്ടുന്ന സമയങ്ങളിൽ എല്ലാം ഞങ്ങളുടെ അടുത്തേക്ക് ഓടി വരാറുണ്ട്. പക്ഷെ അതു പോലെ ഞങ്ങൾക്ക് അമ്മക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയാറില്ല
പക്ഷെ ഇക്കാര്യം അമ്മ സമ്മതിക്കില്ല. ഓരോ പ്രാവശ്യം ഇത് പറഞ്ഞ് ചെല്ലുമ്പോഴും അമ്മ വിഷയം മാറ്റും. എനിക്ക് എന്റെ അച്ഛനെ ഇഷ്ടമില്ലാത്തത് കൊണ്ട് അല്ല. അച്ഛനെ ഇപ്പോഴും മിസ്സ് ചെയ്യാറുണ്ട്. അച്ഛൻ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. പക്ഷെ അമ്മയുടെ ഇപ്പോഴുള്ള ഒറ്റപ്പെടൽ അതിലും മുകളിലാണ്.
അച്ഛന്റെ മൃതദേഹം കൊണ്ടു വന്നപ്പോൾ അമ്മയുടെ നെറ്റിയിലെ പൊട്ട് എടുത്ത് മാറ്റാൻ ഒരു ചേച്ചി വന്നു, ഞാൻ ഒന്ന് നോക്കിയതേയുള്ളൂ അപ്പോൾ തന്നെ അമ്മയുടെ നെറ്റിയിൽ നിന്ന് പൊട്ട് എടുക്കാതെ പോയി. അച്ഛന്റെ ശരീരം അധിക നേരം അവിടെ വച്ച് വരുന്നവർക്ക് കാഴ്ച വസ്തു ആക്കരുത് എന്ന് മാത്രമാണ് അച്ഛൻ്റെ പെങ്ങളോട് അപ്പോൾ ഞാൻ ആവശ്യപ്പെട്ടത്. അത് പോലെ തന്നെ വേഗം ചടങ്ങുകൾ അവസാനിപ്പിക്കുകയും ചെയ്തു