Latest News

ലിപ് ലോക്ക് ഫോട്ടോ ലീക്ക് ആയി; വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാദങ്ങൾക്ക് തിരികൊളുത്തി തൃഷയുടെ പ്രണയ ജീവിതം

Malayalilife
ലിപ് ലോക്ക് ഫോട്ടോ ലീക്ക് ആയി; വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാദങ്ങൾക്ക് തിരികൊളുത്തി  തൃഷയുടെ പ്രണയ ജീവിതം

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ നായികയാണ് തൃഷ. niravadhi ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചതും. സോഷ്യൽ മീഡിയയിൽ സജീവവുമാണ് താരം. മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ സിനിമ പൊന്നിയിന്‍ സെല്‍വനിൽ ഒരു പ്രധാന കഥാപാത്രത്തെ തൃഷയും അവതരിപ്പിക്കുന്നുണ്ട്. എന്നാൽ  ഇപ്പോൾ തൃഷയുടെ വ്യക്തി ജീവിതമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 

 തൃഷ കൃഷ്ണനെ വിവാഹ നിശ്ചയം തകര്‍ന്നതും ലിപ്‌ലോക്ക് ഫോട്ടോകള്‍ ലീക്ക് ആയതും വിവാദങ്ങളില്‍പ്പെടുത്തി. തൃഷയുടെ സ്വകാര്യ ജീവിതം ഇന്ന് ഗോസിപ്പ് ഇടനാഴികളുടെ പ്രിയപ്പെട്ട വിഷയമാണ്. തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയ്, റാണ ദഗ്ഗുബതി എന്നിവരുമായി കൂട്ടിച്ചേര്‍ത്ത് തൃഷയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചു.

ഗില്ലി എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ദളപതി വിജയ്‌യുമായുള്ള ആദ്യ കൂടിക്കാഴ്ച. സിനിമ ഇറങ്ങിയതിന് പിന്നാലെ ഇവരുടെ പ്രണയബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങി. ഇരുവരും ഈ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും. ബാഹുബലി താരം റാണ ദഗ്ഗുബതിയുമായുള്ള തൃഷയുടെ ബന്ധം ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. അവരുടെ ഓണ്‍ ആന്റ് ഓഫ് ബന്ധം വളരെക്കാലം നീണ്ടുനിന്നു.

ഗായികയും നടിയുമായ സുചിത്ര സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയാണ് തൃഷയെ കുറിച്ച്‌ ഏറ്റവും വിവാദമായത്. റാണ ദഗ്ഗുബതിയ്‌ക്കൊപ്പമുള്ള തൃഷയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോരുകയായിരുന്നു. ഈ വിവാദം കോളിവുഡില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. തൃഷ-റാണയുടെ ചുംബനചിത്രം ഇരുവരുടെയും പ്രണയബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക് ശക്തിപകരുന്നതായിരുന്നു. തൃഷയും ധനുഷും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വന്നിരുന്നു.

2015 ജനുവരി 23ന് വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. പെട്ടെന്നുള്ള വിവാഹ നിശ്ചയ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചു. ചെന്നൈ ആസ്ഥാനമായുള്ള വ്യവസായിയായിരുന്നു വരുണ്‍. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും അഞ്ച് മാസത്തിന് ശേഷം ബന്ധം വേര്‍പിരിഞ്ഞു. ഈ ബന്ധം പിരിയാന്‍ കാരണം ധനുഷാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃഷയും ധനുഷും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഈ ബന്ധം വരുണിന് ഇഷ്ടപ്പെട്ടില്ല. വിവാഹ നിശ്ചയത്തിന് ധനുഷ് എത്തിയതും വരുണിന് ഇഷ്ടപ്പെട്ടില്ല. ജെല്ലിക്കെട്ടിനെതിരെ സംസാരിച്ചത് തൃഷയെ വിവാദത്തില്‍ കുടുക്കി. പിന്നാലെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് തൃഷ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തിരുന്നു. 

ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്സ ലേയ്സ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ ആദ്യമായി ശ്രദ്ധേയമായ ഒരു വേഷത്തിൽ അഭിനയിച്ചത്, സൂര്യയോടൊപ്പം അഭിനയിച്ച മൌനം പേസിയാ‍തെ എന്ന ചിത്രമായിരുന്നു. പിന്നീട് വിക്രം നായകനായി അഭിനയിച്ച സാമി എന്ന ചിത്രത്തിലെ ചൂടൻ ഗാനരംഗങ്ങൾ തൃഷയെ മുൻനിര നായികമാരുടെ ഇടയിലേക്ക് ഉയർത്തി. വിജയ് നായകനായി അഭിനയിച്ച ഗില്ലി(2004) മറ്റൊരു വിജയമായിരുന്നു. ഹേയ് ജൂഡ്,റാം (ചലച്ചിത്രം) തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Actress thrisha lip lock photo leaked

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES