മലയാള സിനിമ പ്രേമികൾക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് ഐശ്വര്യ. മോഹൻലാലിന്റെ നായികയായിട്ടാണ് താരം കൂടുതൽ സിനിമകളിൽ തിളങ്ങിയിട്ടുള്ളത്. പ്രജ , നരസിംഹം തുടങ്ങിയ താരത്തിന്റെ സിനിമകൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നടിയുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. എന്നാൽ ഇപ്പോൾ വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടി ഉമ നായര്‍ ഐശ്വര്യയെ സംബന്ധിച്ച വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍.
ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിതം പ്രചോദനപരമാണ് എന്നാണ് താരം പറയുന്നത്. സെലിബ്രിറ്റികള്‍ എല്ലാം ആഡംബര ജീവിതം ആഗ്രഹിക്കുന്നവരാണ് എന്നും, അതില്ല എങ്കില്‍ തീര്‍ന്നു എന്നും പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഐശ്വര്യയുടെ ജീവിതം എന്നും ഉമ നായര്‍ പറയുന്നു.
ഐശ്വര്യയെ സംബന്ധിച്ച പോസ്റ്റ് റീ പോസ്റ്റ് ചെയ്തുകൊണ്ട് ഉമ എഴുതി, ‘ഈ പോസ്റ്റ് റീ പോസ്റ്റ് ചെയുന്നത് മറ്റൊന്നും കൊണ്ടല്ല കലാകാരന്‍മാരെ കുറിച്ച് ചിലര്‍ എങ്കിലും ചിന്തിക്കുന്ന കാര്യം ഉണ്ട് ആഡംബരം മാത്രമേ ഈ കൂട്ടര്‍ക്കു പറ്റു അതില്ലാതെ വന്നാല്‍ തീര്‍ന്നു എന്ന്. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും മുന്നേറാന്‍ സാധിക്കുന്നവര്‍ ഈ കൂട്ടരിലും ഉണ്ട്. പിന്നെ ഈ പോസ്റ്റ് കണ്ടിട്ട് ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണം എന്ന് പറയുന്ന വൃത്തി കെട്ട മനസ്സുള്ളവര്‍ക്കായി ഒന്ന് മാത്രം പറയുന്നു, അദ്ധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല അഭിമാനം ആണ്. പലര്‍ക്കും ഈ ആര്‍ട്ടിക്കിള്‍ ഒരു പ്രചോദനം ആകണം എന്ന് എനിക്ക് തോന്നി. ഐശ്വര്യ എന്ന നടിയോട് ബഹുമാനവും സ്നേഹവും ആരാധനയും കൂടി’.