മലയാളത്തിലെ പ്രശസ്ത നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകള്‍ സിനിമയ്‌ക്കൊപ്പം സോഷ്യല്‍മീഡിയയിലും സജീവമാണ്.ഇന്‍സ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരം പങ്ക് വച്ച ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. യാത്രാ ചിത്രങ്ങളും വീഡിയോകളും പുത്തന്‍ ഫൊട്ടൊഷൂട്ടുകളുമൊക്കെയായി പങ്ക് വക്കുന്ന നടി പലപ്പോഴും കാഴ്ചക്കാരുടെ മനസ്സു നിറയ്ക്കുന്ന വ്‌ളോഗുകള്‍ പങ്കുവയ്ക്കാറുണ്ട്.
അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകരുടെ കയ്യടി നേടുന്നത്. വര്‍ഷങ്ങളായി തനിക്കും കുടുംബത്തിനും ഒപ്പം താമസിക്കുന്ന, സ്വന്തം മക്കളെയെന്ന പോലെ തന്നെയും സഹോദരിമാരെയും പരിപാലിക്കുന്ന അപ്പച്ചിയുടെ വര്‍ഷങ്ങളായുള്ള ഒരു ആഗ്രഹം നിറവേറ്റി കൊടുത്തിരിക്കുകയാണ് അഹാന. ഒരിക്കലെങ്കിലും വിമാനത്തില്‍ കയറണം എന്നതായിരുന്നു അപ്പച്ചിയുടെ ആഗ്രഹം.
അടുത്തിടെയാണ് ഞങ്ങള്‍ അറിഞ്ഞത് അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരിക്കലെങ്കിലും ഫ്‌ളൈറ്റില്‍ കയറണമെന്നത്. എന്നാല്‍ പിന്നെ ആ ആഗ്രഹം പൂര്‍ത്തിയാക്കാം എന്നോര്‍ത്തു. ആഗ്രഹങ്ങളൊന്നും ബാക്കിവയ്ക്കാന്‍ പാടില്ലല്ലോ,അഹാന പറയുന്നു.
അപ്പച്ചിയ്ക്കും സഹോദരി ഇഷാനിയ്ക്കുമൊപ്പം ചെന്നൈയിലേക്കായിരുന്നു അഹാനയുടെ യാത്ര. ചെന്നൈയില്‍ അപ്പച്ചി ഏറെനാള്‍ താമസിച്ചിട്ടുണ്ട്. അതിനാലാണ് യാത്രയ്ക്കായി ചെന്നൈ തിരഞ്ഞെടുത്തതെന്നും അഹാന പറയുന്നു.
ആദ്യത്തെ വിമാനയാത്രയ്ക്കായി വളരെ ആവേശത്തോടെ ഒരുങ്ങുന്ന അപ്പച്ചിയേയും വീഡിയോയില്‍ കാണാം. ആദ്യമായി ഫ്‌ളൈറ്റില്‍ കയറിയ അപ്പച്ചിയുടെ ഓരോ ഭാവങ്ങളും ആകാംക്ഷയുമെല്ലാം അഹാന വീഡിയോയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. പേടിയുണ്ടോ?എന്ന അഹാനയുടെ ചോദ്യത്തിന് ഇല്ലെടാ, നിങ്ങള്‍ കൂടെയില്ലേ?എന്നാണ് അപ്പച്ചിയുടെ മറുപടി.
നിരവധി പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. പ്രായമായ ഒരാളെ സന്തോഷിപ്പിക്കുക എന്നത് ഒരു ചെറുപ്പക്കാരന്/ചെറുപ്പക്കാരിയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ പ്രവൃത്തിയാണ്. പലര്‍ക്കും സ്വന്തം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയും, എന്നാല്‍ കുറച്ചുപേര്‍ക്ക് മാത്രമേ മറ്റുള്ളവര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അവരെ സഹായിക്കാന്‍ കഴിയൂഎന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.