Latest News

ഷോട്ട് കഴിഞ്ഞാലുടന്‍ ആദ്യം ഓടുന്നത് ഫോണ്‍ നോക്കാന്‍; ആരില്‍ നിന്നെങ്കിലും എന്തെങ്കിലും പ്രതീക്ഷിച്ച് നില്‍ക്കുന്നവര്‍ മാത്രമേ അത്തരത്തില്‍ ചെയ്യാറുള്ളു; ഐശ്വര്യ ലക്ഷ്മി പ്രണയത്തിലാണെന്ന് വിഷ്ണു വിശാലിന്റെ വെളിപ്പെടുത്തല്‍

Malayalilife
 ഷോട്ട് കഴിഞ്ഞാലുടന്‍ ആദ്യം ഓടുന്നത് ഫോണ്‍ നോക്കാന്‍; ആരില്‍ നിന്നെങ്കിലും എന്തെങ്കിലും പ്രതീക്ഷിച്ച് നില്‍ക്കുന്നവര്‍ മാത്രമേ അത്തരത്തില്‍ ചെയ്യാറുള്ളു; ഐശ്വര്യ ലക്ഷ്മി പ്രണയത്തിലാണെന്ന് വിഷ്ണു വിശാലിന്റെ വെളിപ്പെടുത്തല്‍

ലയാളത്തിന്റെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രമാണ് ഗാട്ട ഗുസ്തി. നായകനായി വിഷ്ണു വിശാലെത്തുന്ന ചിത്രത്തിന്റെ പ്രോമോഷന്‍ തിരക്കിലാണ് താരങ്ങള്‍. പ്രോമോഷന്‍ പരിപാടിക്കിടെ നടന്‍ വിഷ്ണു വിശാല്‍ ഐശ്വര്യെക്കുറിച്ച് പറഞ്ഞ വാക്കുകളണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

താരം പ്രണയത്തിലാണെന്നാണ് നടന്‍ വിഷ്ണു വിശാലിന്‍െഫ വെളിപ്പെടുത്തല്‍. ഇതില്‍ തനിക്ക് സംശയം തോന്നാനുണ്ടായ സാഹചര്യത്തെ കുറിച്ചും വിശാല്‍ പങ്ക് വച്ചു.ഐശ്വര്യ സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള സമയങ്ങളില്‍  ഫോണ്‍ ഉപയോഗിക്കുന്നതാണെന്നാണ്  വിഷ്ണു പറയുന്നത്. ഐശ്വര്യ ലക്ഷ്മി സിനിമയുടെ ഷോട്ട് കഴിഞ്ഞാലുടന്‍ ആദ്യം പോവുന്നത് ഫോണ്‍ നോക്കാനാണെന്ന് നടന്‍ പറഞ്ഞു. പ്രണയമുള്ള ഒരാള്‍ അല്ലെങ്കില്‍ ആരില്‍ നിന്നെങ്കിലും  എന്തെങ്കിലും പ്രതീക്ഷിച്ച് നില്‍ക്കുന്നവര്‍ മാത്രമേ  അത്തരത്തിലുളള ഒരു സാഹചര്യത്തില്‍  ഷോട്ട് കഴിഞ്ഞാലുടന്‍ ഫോണ്‍ നോക്കാന്‍ ഓടുകയുള്ളു.

തനിക്ക് ഭാര്യയുള്ളത് കൊണ്ട് താന്‍ അത്തരത്തില്‍ ഭാര്യയോട് സംസാരിക്കാനായി ഫോണ്‍ അധികമായി ഉപയോഗിക്കാറുണ്ടെന്നും താരം ഇതോടൊപ്പം തന്നെ പറഞ്ഞു. അങ്ങനെ വിലയിരുത്തുമ്പോള്‍ ഐശ്വര്യ ലക്ഷ്മി റിലേഷന്‍ഷിപ്പിലാണ് എന്ന നിഗമനത്തിലാണ് എത്തിയിട്ടുളളത് എന്ന് താരം പറയുന്നു. ഐശ്വര്യയെ നിരീക്ഷിച്ചപ്പോള്‍ തനിക്ക് മനസിലായതും അതാണ് എന്നാണ് വിഷ്ണുവിന്റെ പ്രതികരണം.

ഇത് വേണമെങ്കില്‍ നിങ്ങള്‍ക്ക് ഗോസിപ്പായും എടുക്കാം എന്നാണ് വിഷ്ണു പറയുന്നത്. ഗാട്ട ഗുസ്തിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത്തരമൊരു കാര്യത്തെപ്പറ്റി സംസാരിച്ചത്. എന്നാല്‍  വിഷ്ണു പറയുന്നത് മുഴുവന്‍ കേട്ട് ചിരിയോടെ ഇരിക്കുക മാത്രമാണ് ഐശ്വര്യ ചെയ്തത്.

ഗാട്ട കുസ്തി സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. ചെല്ല അയ്യാവു ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കരുണാസ്, ഗജ്രാജ്, ശ്രീജ രവി, ഹരീഷ് പേരടി, റെഡിന്‍ കിംഗ്സ്ലി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഈ അടുത്താണ് 'ഗാട്ട കുസ്തി'യുടെ  ഒടിടി പാട്ണറെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

തെലുങ്കില്‍ 'മട്ടി കുസ്തി' എന്ന പേരിലും എത്തുന്ന 'ഗാട്ട കുസ്തി' തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലാണ് എത്തുന്നത്. ഒരു സ്പോര്‍ട്സ് ഡ്രാമയായ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. . റിച്ചാര്‍ഡ് എം നാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്ററുകളിലെത്തുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വിഷ്ണു വിശാല്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'എഫ്‌ഐആര്‍' ആയിരുന്നു. മനു ആനന്ദ് ആണ്  ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മലയാളി താരം മഞ്ജിമ മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവി സ്റ്റുഡിയോസിന്റെ ബാനറില്‍ ആണ്  ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'കുമാരി'. നിര്‍മല്‍ സഹദേവാണ് ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും തിരക്കഥാരചനയില്‍ ഒപ്പമുണ്ടായിരിക്കുന്നു. വളരെ  മികച്ച പ്രതികരമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

Aishwarya Lakshmi in love Vishnu Vishal says

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES