തെന്നിന്ത്യയിലെ സൂപ്പര്‍ താരം അജിത് സിനിമയില്‍ നിന്ന് ഇടവേള എടുക്കാനൊരുങ്ങുന്നു എന്നാണ് കോളിവുഡില്‍ നിന് പുറത്ത് വരുന്ന വാര്‍ത്ത. വലിമൈ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം എച്ച് വിനോദുമായി ഒന്നിക്കുന്ന 'തുനിവ്' ആണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തിലെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്.ഇതിന് ശേഷം വിഘ്നേഷ് ശിവന്‍ ഒരുക്കുന്ന ചിത്രത്തിലും അജിത്ത് അഭിയിക്കും.
ഈ രണ്ട് സിനിമകളും പൂര്‍ത്തിയാക്കിയാല്‍ സിനിമയില്‍ നിന്നും താരം മാറി നില്‍ക്കും എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഘ്നേഷ് ശിവനൊപ്പം തന്റെ കരിയറിലെ 62-ാമത്തെ സിനിമയാണ് അജിത്ത് പൂര്‍ത്തിയാക്കുക.
63-ാമത്തെ ചിത്രത്തിന് താരം ആര്‍ക്കും ഡേറ്റ് നല്‍കിയിട്ടില്ല. ഒന്നര വര്‍ഷത്തോളം സിനിമയില്‍ നിന്നും താരം മാറി നില്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബൈക്ക് റൈഡിംഗില്‍ വലിയ താല്‍പര്യമുള്ള അജിത്ത് ഏഴ് ഭൂഖണ്ഡങ്ങളിലും സുഹൃത്തുക്കള്‍ക്കൊപ്പം പര്യടനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.അജിതിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് ലോക സഞ്ചാരം. ഇത്രയും കാലം സിനിമാ തിരക്കുകള്‍ കാരണം അത് നീണ്ടുപോയി. തന്റെ 62ാമത്തെ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കും.