Latest News

250 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ വിമാനം വാങ്ങിയതായി വാര്‍ത്ത; അടിസ്ഥാന രഹിതമായ നുണകള്‍ എഴുതിയാല്‍ പ്രതികരിക്കുമെന്ന് ട്വീറ്റ് ചെയ്ത് അക്ഷയ് കുമാറും

Malayalilife
 250 കോടി രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ വിമാനം വാങ്ങിയതായി വാര്‍ത്ത; അടിസ്ഥാന രഹിതമായ നുണകള്‍ എഴുതിയാല്‍ പ്രതികരിക്കുമെന്ന് ട്വീറ്റ് ചെയ്ത് അക്ഷയ് കുമാറും

ബോളിവുഡ് താരം അക്ഷയ് കുമാര്‍ 260 കോടി മുതല്‍മുടക്കില്‍ സ്വകാര്യ ജെറ്റ് വാങ്ങിയതായി സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹം പ്രചരിക്കുകയാണ്. ഇപ്പോഴിതാ ആ വാര്‍ത്തയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍. തന്നെക്കുറിച്ച് വ്യാജ പ്രചരണങ്ങള്‍ പറയുന്നവരെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. ട്വിറ്ററില്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോര്‍ട്ട് പങ്കുവെച്ച് കൊണ്ടാണ് നടന്റെ പ്രതികരണം.

ചില ആളുകള്‍ വ്യക്തമായി വളര്‍ന്നിട്ടില്ല, അവരെ അതില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍. എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ നുണകള്‍ എഴുതുകയാണ്, അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഒരു ചിത്രത്തിന് അദ്ദേഹം 100 കോടിയിലധികം രൂപയാണ് ഈടാക്കുന്നതെന്നാണ് വാര്‍ത്തകള്‍.

നിലവില്‍ രാം സേതു എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി റിലീസിനൊരുങ്ങുന്നത്. ഒക്ടോബര്‍ 25ന് പുറത്തിറങ്ങുന്ന ചിത്രത്തില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു. അഭിഷേക് ശര്‍മയാണ് തിരക്കഥയും സംവിധാനവും. അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാമേശ്വര്‍ എസ് ഭഗത് ആണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.


അടുത്തിടെ റിലീസ് ചെയ്ത അ ക്ഷയ് കുമാര്‍ ചിത്രങ്ങളെല്ലാം തന്നെ വന്‍ പരാജയമാണ് നേരിട്ടത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ എത്തിയ 'കട്പുത്‌ലി'യാണ് ഏറ്റവും ഒടുവില്‍ നടന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. 'രക്ഷാബന്ധന്‍' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ അവസാനത്തെ തിയേറ്റര്‍ റിലീസ്. വമ്പന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാനായില്ല. അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായിരുന്നു ചിത്രം. 'ബച്ചന്‍ പാണ്ഡെ', 'സമ്രാട്ട് പൃഥ്വിരാജ്' എന്നീ ചിത്രങ്ങളും പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓ ഗസ്റ്റില്‍ ഇറങ്ങിയ 'ബെല്‍ ബോട്ടം' എന്ന സിനിമയും ഫ്‌ലോപ്പായി. ഈ കാലയളവില്‍ 2021 നവംബറില്‍ പുറത്തിറങ്ങിയ 'സൂര്യവംശി' മാത്രമാണ് തിയേറ്ററുകളില്‍ വിജയിച്ച്ത്.

Akshay Kumar Denies Reports Of Owning A Private Jet

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES