Latest News

പരാതി നല്‍കിയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന പതിവ് നാട്ടുചൊല്ല് തെറ്റിച്ചു കേരള പൊലീസ്; എലീന പടിക്കല്‍

Malayalilife
പരാതി നല്‍കിയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന പതിവ് നാട്ടുചൊല്ല് തെറ്റിച്ചു കേരള പൊലീസ്; എലീന പടിക്കല്‍

ടിയായും അവതാരകയായും ഏവർക്കും സുപരിചിതയായ താരമാണ് എലീന. സൈബര്‍ അതിക്രമത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവം ഇപ്പോൾ  ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറയുകയാണ് താരം.  പൊലീസില്‍ സംഭവവുമായി ബന്ധപ്പെട്ട്  പരാതി നല്‍കിയെന്നും, ഉടന്‍ തന്നെ ആക്ഷന്‍ ഉണ്ടായി എന്നുമാണ് എലീന തുറന്ന് പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തില്‍ ദിവസേന നിരവധി സ്ത്രീകളാണ് പല സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നത്. ഇതില്‍ ഏറിയപങ്കും സിനിമ-സീരിയല്‍ താരങ്ങളാണ്.

ഇതെഴുതുന്നത് വളരെ സന്തോഷത്തോടെയാണ്. പരാതി നല്‍കിയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന പതിവ് നാട്ടുചൊല്ല് തെറ്റിച്ചു കേരള പൊലീസ്. എനിക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കിനെതിരെ പരാതി ലഭിച്ചയുടന്‍ നിയമനടപടി എടുക്കുകയും, വളരെ പെട്ടന്നുതന്നെ കുറ്റക്കാരെ കണ്ടെത്തുകയും ചെയ്ത കേരള പൊലീസിനോടും, പ്രത്യേകിച്ച്‌ സൈബര്‍സെല്‍ എസ് പി ബിജു സാറിനോടും, പിന്നെ കൂടെനിന്ന് പിന്തുണച്ച അരുണ്‍ ചേട്ടനും നന്ദി അറിയിക്കുകയാണ്.

നാളെയും ഇത്തരം തെറ്റുകാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ നമ്മള്‍ സധൈര്യം മുന്നോട്ടുവരണം. മാറി നിന്ന് പ്രോത്സാഹനം ഒരുക്കരുത്. അതല്ലെ ഹീറോയിസം' എന്നാണ് എലീന കുറിച്ചിരിക്കുന്നത്.

Alina padikkal words about kerala police

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES