മോഹന്‍ലാലിനൊപ്പം വീണ്ടും ഷാജി കൈലാസ് ഒരുമിക്കുന്ന ചിത്രം വരുന്നതായി കഴിഞ്ഞ കുറച്ച് ദിവങ്ങളിലാണ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇതില്‍ ഔദ്യോഗിക പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ ഊഹാപോഹങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഈ പ്രചരണങ്ങളില്‍ യാതൊരു സത്യവുമില്ല. സ്വന്തം സിനിമകളെക്കുറിച്ചുളള ഔദ്യോഗിക അറിയിപ്പുകള്‍ തന്നില്‍ നിന്ന് നേരിട്ട് മാത്രമേ ഉണ്ടാകൂ. ഭാവിയെ പ്രതീക്ഷയോടെ കാണാമെന്നും ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെ- 'പ്രിയപ്പെട്ടവരെ, എന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ഒരു ചിത്രം വരുന്നുവെന്ന തരത്തിലുള്ള പ്രചരണം ശ്രദ്ധിച്ചു. അതേക്കുറിച്ച് പ്രതികരിക്കണമെന്ന് തോന്നി. ഈ പ്രചരണങ്ങള്‍ തീര്‍ത്തും തെറ്റായതും അടിസ്ഥാനമില്ലാത്തതുമാണെന്ന് അറിയിക്കട്ടെ. നിലവില്‍ ഈ പ്രചരണത്തില്‍ യാതൊരു സത്യവും ഇല്ല. നിങ്ങള്‍ എല്ലാവരില്‍ നിന്നുമുള്ള പിന്തുണയ്ക്ക് നന്ദി. എന്റേതായി വരാനിരിക്കുന്ന സിനിമകളുടെ പ്രഖ്യാപനം എന്നില്‍നിന്നു തന്നെ ഉണ്ടാവും. നമുക്ക് പോസിറ്റീവ് ആയി ഇരിക്കാം. ഭാവി എന്താണ് കരുതിവച്ചിരിക്കുന്നതെന്ന് അറിയാം', ഷാജി കൈലാസിന്റെ കുറിപ്പ്.
1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. 'എലോണ്‍' ആണ് അവസാനമായി ഒന്നിച്ച് ചിത്രം.