സ്വപ്ന സഞ്ചാരി എന്ന സിനിമയില്‍ ബാലതാരമായെത്തി പ്രേക്ഷകര്‍ക്ക് സുപരിചിത ആയ നടിയാണ് അനു ഇമ്മാനുവേല്‍. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ നായിക ആയും അനു ഇമ്മാനുവേല്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മലയാള സിനിമയില്‍ അനു ഇമ്മാനുവേലിനെ കണ്ടിട്ടില്ല. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച അനു തെലുങ്കില്‍ ഇന്ന് തിരക്കുള്ള നായിക നടിയാണ്.
ഏറെ നാളുകളായി അനുവിന്റെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറയുന്ന വാര്‍ത്തയാണ്. നടന്‍ അല്ലു സിരിഷുമായി അനു ഇമ്മാനുവേല്‍ പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍.ഇരുവരും ഒരുമിച്ച് ഉര്‍വശിവോ രാക്ഷസിവോ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് അല്ലു സിരിഷ്- അനു ഇമ്മാനുവേല്‍ ഗോസിപ്പുകള്‍ പരക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നടി.
അല്ലു സിരിഷുമായി പ്രണയമല്ലെന്നും എല്ലാം ഗോസിപ്പാണെന്നും അനു ഇമ്മാനുവല്‍ പറഞ്ഞു.അല്ലു കുടുംബവുമായി നല്ല ബന്ധമാണ് ഉള്ളത്. ഉര്‍വശിവോ രാക്ഷസിവോ എന്ന ചിത്രത്തിന്റെ പൂജാചടങ്ങിനാണ് താന്‍ ആദ്യമായി സിരിഷിനെ കാണുന്നത്. അതിന് മുന്‍പ് അറിയില്ലായിരുന്നു. പിന്നീട് ഒരു കോഫി ഷോപ്പില്‍വച്ച് കാണുകയും കഥാപാത്രത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് ഒരുദിവസം ഞങ്ങള്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് വന്നു.
ഒരുദിവസം അല്ലു സിരിഷിന്റെ പിതാവ് അല്ലു അരവിന്ദ് പോലും ഇതേക്കുറിച്ച് ചോദിച്ചു. അത് പറഞ്ഞ് ഞങ്ങള്‍ ഇരുവരും ചിരിച്ചു. നാ പേര് സൂര്യ എന്ന ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം അഭിനയിച്ചതുമുതല്‍ ആ കുടുംബത്തെ അറിയാം. അനുവിന്റെ വാക്കുകള്‍. അല്ലു സിരിഷും അനുവും വേഷമിട്ട ഉര്‍വശിവോ രാക്ഷസിവോ നവംബര്‍ 4 നാണ് തിയേറ്ററില്‍ എത്തിയത്.