ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് അരിസ്റ്റോ സുരേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. തുടർന്നായിരുന്നു ബിഗ് ബോസിലേക്ക് മത്സരാർത്ഥിയായ താരം എത്തുന്നതും. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താൻ വിവാഹിതനാകാൻ പോകുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ആക്ഷൻ ഹീറോ ബിജു ചിത്രത്തിലെ ഗാനമാണ് താരത്തെ ജനശ്രദ്ധേയനാക്കിയിരിക്കുന്നത്. തുടർന്ന് നിരവധി അവസരങ്ങലായിരുന്നു സുരേഷിനെ തേടി എത്തിയിരുന്നു. ഇതിനോടകം തന്നെ താൻ നല്ല ഒരു കവി കൂടിയാണ് എന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. ‘വിവാഹിതനാകാൻപോകുന്നു എന്ന് തരത്തിൽ വന്ന വാർത്ത ശരിയാണ് എന്നാൽ ഒരു സിനിമ സംവിധാനം ചെയ്തതിനു ശേഷമേ വിവാഹം ഉണ്ടാകുകയുള്ളൂ എന്നുമാണ് താരം പറയുന്നത്. അതുകൊണ്ട് തന്നെ തന്റെ പ്രണയിനിയെപ്പറ്റി കൂടുതൽ ഒന്നും ഇപ്പോൾ പറയാനാകില്ല . പ്രണയം മുൻപും പലരോടും തോന്നിയിട്ടുണ്ട് എന്നാൽ ആ പ്രണയം സ്വന്തമാക്കാനുള്ള അർഹത തനിക്കില്ലയെന്നു തോന്നിയതിനാൽ പിന്മാറുകയായിരുന്നുവെന്ന് സുരേഷ് വ്യക്തമാക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ അരിസ്റ്റോ ജങ്ഷൻ ആണ് താരത്തിന്റെ സ്ഥലം. പേരിനു കൂടെ ചേര്‍ക്കാന്‍ വലിയ വലിയ കാര്യങ്ങള്‍ ഇല്ലാത്തതിനാലാവണം സുരേഷിന്റെകൂടെ അരിസ്റ്റോയോ അരിസ്റ്റയുടെ കൂടെ സുരേഷോ ചേര്‍ന്നുനടക്കാന്‍ തുടങ്ങിയത്. ചെറുപ്പത്തിലേ സിനിമയും പാട്ടുമായിരുന്നു സുരേഷിന്റെ മനസ്സിലുണ്ടായിരുന്നത്. കോളാമ്പി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നതും.