Latest News

'16 വയതിനിലെ'കഥാപാത്രത്തിന്റെ ഫോട്ടോകളുള്ള ആല്‍ബം കൂടെ കൊണ്ട് നടക്കാറുണ്ടായിരുന്നു; അവസരം തേടുന്ന സമയത്ത് ആല്‍ബത്തിലെ ചിത്രങ്ങള്‍ കാണിച്ചിരുന്നു;മോശം വസ്ത്രത്തിലുള്ള സ്വന്തം ചിത്രങ്ങള്‍ കൊണ്ട് നടക്കാന്‍ നാണമില്ലേ എന്ന ചോദ്യം നേരിട്ടിട്ടുണ്ട്; കമല്‍ഹാസന്റെ വാക്കുകള്‍ ഇങ്ങനെ

Malayalilife
 '16 വയതിനിലെ'കഥാപാത്രത്തിന്റെ ഫോട്ടോകളുള്ള ആല്‍ബം കൂടെ കൊണ്ട് നടക്കാറുണ്ടായിരുന്നു; അവസരം തേടുന്ന സമയത്ത് ആല്‍ബത്തിലെ ചിത്രങ്ങള്‍ കാണിച്ചിരുന്നു;മോശം വസ്ത്രത്തിലുള്ള സ്വന്തം ചിത്രങ്ങള്‍ കൊണ്ട് നടക്കാന്‍ നാണമില്ലേ എന്ന ചോദ്യം നേരിട്ടിട്ടുണ്ട്; കമല്‍ഹാസന്റെ വാക്കുകള്‍ ഇങ്ങനെ

നിരവധി പരാജയ ചിത്രങ്ങള്‍ക്ക് ശേഷം തമിഴ് സിനിമയ്ക്ക് മികച്ച കളക്ഷന്‍ സമ്മാനിച്ച വിക്രത്തിന്റെ വിജയത്തിന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലാണ് കമല്‍ഹസാനിപ്പോള്‍. ഇതിനിടയില്‍ പങ്കെടുത്ത 'സെമ്പി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിട കമല്‍ ഹസന്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

നല്ല ചിത്രങ്ങളെ നല്ല ചിത്രങ്ങളെന്നും മോശം ചിത്രങ്ങളെ മോശം ചിത്രങ്ങളെന്നും ഭയമില്ലാതെ ആരാധകര്‍ പറയാന്‍ തയ്യാറാകണമെന്ന് താരം പറഞ്ഞു. പ്രഭു സോളമന്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയില്‍ അദ്ദേഹം തന്റെ പഴയകാല ചിത്രത്തെക്കുറിച്ചും വാചാലനായി. അവസരം തേടിനടക്കുന്ന കാലത്ത് '16 വയതിനിലെ' എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫോട്ടോകളുള്ള ആല്‍ബം താന്‍ കൂടെ കൊണ്ട് നടക്കാറുണ്ടായിരുന്നു എന്ന് കമല്‍ പറഞ്ഞു. അവസരം തേടുന്ന സമയത്ത് ആല്‍ബത്തിലെ ചിത്രങ്ങള്‍ കാണിച്ച് ഇത് ഞാന്‍ നായകനായി അഭിനയിച്ച ചിത്രത്തിലേതാണെന്ന് പറയും. 

ചിലര്‍ ആല്‍ബം കണ്ട് നല്ല അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ ചിലര്‍ മോശം വസ്ത്രത്തിലുള്ള വേഷം ധരിച്ച ചിത്രങ്ങള്‍ കൊണ്ട് നടക്കാന്‍ നാണമില്ലേയെന്നും ചോദിച്ചിട്ടുണ്ട്. താന്‍ ചിത്രം ചെറുതാണോ വലുതാണോ എന്ന് നോക്കാതെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്ന് ഇവിടെ പറഞ്ഞ് കേട്ടു എന്നാല്‍ സിനിമയുടെ വലിപ്പച്ചെറുപ്പം നിശ്ചയിക്കുന്നത് ഇത്തരം വേദികളല്ല അവരാണ്, കാണികളിലേക്ക് വിരല്‍ ചൂണ്ടി കമല്‍ ഹാസന്‍ പറഞ്ഞു. 40 വര്‍ഷത്തിനിപ്പുറവും താന്‍ ഓര്‍ക്കുന്ന '16 വയതിനിലെ' ഒരു വലിയ ചിത്രം തന്നെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Audiences should call out bad films says Kamal Haasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES