കാനഡയില്‍ സ്ട്രീറ്റിന് ഇന്ത്യന്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്റെ പേര് നല്കി ഭരണകൂടം. ഒന്റാരിയോയിലുള്ള മാര്‍ഖം നഗരത്തിലെ ഒരു തെരുവാണ് ഇനി ഇന്ത്യന്‍ സംഗീത ഇതിഹാസത്തിന്റെ പേരില്‍ അറിയപ്പെടുക. ആദരത്തിന് പിന്നാലെ നഗരഭരണകൂടത്തിനും മേയര്‍ക്കും റഹ്മാന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ജീവിതത്തില്‍ ഒരുകാലത്തും സങ്കല്‍പിച്ചിട്ടുപോലുമില്ലാത്ത കാര്യമാണിത്. ഇതിന് എല്ലാവരോടും കടപ്പെട്ടിരിക്കും. കാനഡയിലെ മാര്‍ഖം മേയര്‍(ഫ്രാങ്ക് സ്‌കാര്‍പിറ്റി), കൗണ്‍സിലര്‍മാര്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍(അപൂര്‍വ ശ്രീവാസ്തവ), കനേഡിയന്‍ ജനത എല്ലാവരോടും താന്‍ കടപ്പെട്ടിരിക്കുമെന്നും എ.ആര്‍ റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ച വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
എ.ആര്‍ റഹ്മാന്‍ എന്ന പേര് എന്റേതല്ല. കാരുണ്യവാന്‍ എന്നാണ് അതിനര്‍ത്ഥം. കാരുണ്യവാനെന്നത് നമ്മുടെയെല്ലാം ദൈവത്തിന്റെ സ്വഭാവവിശേഷമാണ്. ആ കാരുണ്യവാന്റെ സേവകരാകാനേ ആര്‍ക്കുമാകൂ.. അതിനാല്‍ ആ പേര് കനേഡിയന്‍ ജനതയ്ക്ക് സമാധാനവും സമൃദ്ധിയും സന്തോഷവും ആരോഗ്യവുമെല്ലാം കൊണ്ടുത്തരട്ടെ. നിങ്ങള്‍ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ-അദ്ദേഹം ആശംസിച്ചു.
ഈ സ്നേഹത്തിനെല്ലാം ഇന്ത്യയിലെ സഹോദരീ-സഹോദരന്മാര്‍ക്കും നന്ദി പറയുകയാണ്. എനിക്കൊപ്പം പ്രവര്‍ത്തിച്ച മുഴുവന്‍ സര്‍ഗാത്മക മനുഷ്യര്‍ക്കും നന്ദി. കുതിച്ചുയരാനും ഇതിഹാസങ്ങള്‍ക്കൊപ്പം സിനിമയുടെ നൂറുവര്‍ഷം ആഘോഷിക്കാനും എനിക്ക് പ്രചോദനമായത് അവരാണ്. ഈ സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണ് ഞാന്‍. പിന്‍വലിയാതെ, തളര്‍ന്നുപോകാതെ കൂടുതല്‍ ചെയ്യാനും പ്രചോദനമാകാനുമുള്ള വലിയ ഉത്തരവാദിത്വമാണ് എനിക്കിത് നല്‍കുന്നത്.
കൂടുതല്‍ ചെയ്യാനും കൂടുതല്‍ മനുഷ്യരുമായി അടുക്കാനും കൂടുതല്‍ പാലങ്ങള്‍ കടക്കാനുമുണ്ടെന്ന കാര്യം തളര്‍ന്നുപോയാലും മറക്കില്ലെന്നും വാര്‍ത്താകുറിപ്പില്‍ എ.ആര്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. മേയര്‍ അടക്കമുള്ള നഗരസഭാ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്ത പേരിടല്‍ ചടങ്ങിന്റെ ഭാഗമാകാന്‍ എ.ആര്‍ റഹ്മാനും എത്തിയിരുന്നു.
ഇന്ത്യന്‍ വംശജരും കനേഡിയന്‍ പൗരന്മാരുമടക്കം നൂറുകണക്കിനുപേരും പരിപാടിയില്‍ സംബന്ധിച്ചു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെ, കാനഡ റഹ്മാന് പൗരത്വം വാഗ്ദാനം ചെയ്തതും വാര്‍ത്തയായിരുന്നു.
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍', ഗൗതം വാസുദേവ് ??മേനോന്‍ സംവിധാനം ചെയ്ത 'വെന്തു തനിന്ധാതു കാട്', ഇഷാന്‍ ഖട്ടര്‍, മൃണാല്‍ താക്കൂര്‍ എന്നിവര്‍ അഭിനയിച്ച ഹിന്ദി ചിത്രം 'പിപ്പ' തുടങ്ങിയ വരാനിരിക്കുന്ന ചിത്രങ്ങള്‍ക്ക് റഹ്മാന്‍ സംഗീതം പകര്‍ന്നു കഴിഞ്ഞു.