തന്റെ ജീവിതത്തിന്റെ നല്ലപാതിയായ മാറിയതിന് പിറന്നാൾ ആശംസകൾ നേർന്ന് ചെമ്പൻ വിനോദ്.സോഷ്യല്‍മീഡിയയിലൂടെയാണ് പ്രിയതമയ്ക്ക് ചെമ്പൻ പിറന്നാൾ ആശംസകൾ നേർന്നത്. മറിയത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ചെമ്പൻ ആശംസ നേർന്നിരിക്കുന്നത്.
അദ്ദേഹം ചിത്രത്തോടൊപ്പം സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ മൈ ലവ് എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സുഹൃത്തുക്കളും താരങ്ങളും എല്ലാം തന്നെ പിന്നാലെ ആശംസകളുമായെത്തുകയും ചെയ്‌തു. മറിയത്തിന് ജന്മദിനാശംസകൾ നടന്‍ വിനയ് ഫോര്‍ട്ട്, മിഥുന്‍, കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും നേര്‍ന്നിട്ടുണ്ട്.
ചെമ്പന്റെയും മറിയത്തിന്റെയും വിവാഹം കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു. ലോക്ഡൗണ്‍ കാലമായതിനാല്‍ ആഘോഷങ്ങളൊന്നുമില്ലാതെയായിരുന്നു ഇരുവരുടെയും വിവാഹം. കോട്ടയം സ്വദേശി കൂടിയായ മറിയം. സൈക്കോളജിസ്റ്റ് കൂടിയാണ്. സോഷ്യല്‍മീഡിയയിൽ ഇരുവരുടെയും വിവാഹവാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെ എത്തിയ താരം ഇന്ന് സിനിമയിലെ മുനിര അഭിനേതാക്കളില്‍ ഒരാളാണ്.അമ്ബിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്നിവയാണ് റിലീസിനൊരുങ്ങുന്ന താരത്തിന്റെ സിനിമകള്‍.