Latest News

അവരില്‍ പലര്‍ക്കും സ്വന്തം ജീവിതവുമായി അത് റിലേറ്റ് ചെയ്യാന്‍ പറ്റി; ആ സമയത്ത് അച്ഛനും അമ്മയും എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി മീനാക്ഷി രംഗത്ത്

Malayalilife
അവരില്‍ പലര്‍ക്കും സ്വന്തം ജീവിതവുമായി അത്  റിലേറ്റ് ചെയ്യാന്‍ പറ്റി; ആ സമയത്ത് അച്ഛനും അമ്മയും എനിക്കൊപ്പം തന്നെ  ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി മീനാക്ഷി രംഗത്ത്

മര്‍ അക്ബര്‍ അന്തോണിയിലെ പാത്തു എന്ന കഥാപാത്രമായി എത്തി മലയാള സിനിമ പ്രേമികളുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് മീനക്ഷി. ചെറുതും വലുതമായ കഥാപാത്രങ്ങളിലൂടെ ചെറിയ പ്രായത്തില്‍ തന്നെ തിളങ്ങിയ  മീനൂട്ടി അടുത്തിടെ  അഭിനയിച്ച അഡല്‍ട്ട് എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച് കൊണ്ട്  കൈയ്യടി നേടിയിരിക്കുകയാണ്. യൂട്യൂബിലൂടെ അടുത്തിടെയാണ് മീനാക്ഷിയും ബോബന്‍ സാമുവലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ  പുറത്ത് വന്നത്.  ആദ്യമായി ആര്‍ത്തവം ഒരു പെണ്‍കുട്ടിയ്ക്ക് ഉണ്ടാവുമ്പോള്‍ അമ്മമാരുടെ സാന്നിധ്യം അവർക്ക് അത്യാവശ്യമാണ്. എന്നാല്‍ ആ സ്ഥാനത്ത് അച്ഛനാണ് ഉള്ളതെങ്കിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിക്കാവുന്നതേ ഉള്ളു.  പ്രേക്ഷകര്‍ക്ക് മുന്നില്‍ അത്തരമൊരു സാഹചര്യത്തെ അവതരിപ്പിച്ച് കാണിക്കുകയായിരുന്നു മലയാളികളുടെ മീനുട്ടി  ഹ്രസ്വചിത്രത്തിലൂടെ. എന്നാൽ ഇപ്പോൾ തന്റെ ആദ്യ ആദ്യ ആര്‍ത്തവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

 ഇത്രയും വലിയ പ്രതികരണം അഡല്‍ട്ടില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോഴോ അഭിനയിച്ച് കൊണ്ടിരുന്നപ്പോഴോ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എനിക്ക് ധാരാളം കോളുകളും സന്ദേശങ്ങളും  സിനിമ യൂട്യൂബില്‍ റിലീസ് ചെയ്തതിന് ശേഷമാണ്  വന്ന് കൊണ്ടിരിക്കുന്നത്.  അച്ഛന്മാരായിരുന്നു അവരില്‍ അമ്മമാരേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നതും.

കാരണം സ്വന്തം ജീവിതവുമായി അവരില്‍ പലര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റി എന്നതാണ്. എന്റെ അച്ഛനും ചോദിച്ചു. നീ വലിയ കുട്ടിയായാല്‍ എന്നില്‍ നിന്ന് അകന്ന് പോകുമോ എന്ന്.  അഡല്‍റ്റിന് ഒരുപാട് ആളുകളുടെ ഹൃദയത്തില്‍ അപ്പോഴാണ് മനസിലായത് സ്പര്‍ശിക്കാന്‍ സാധിച്ചുവെന്ന്.  ഇതാദ്യമായാണ് ഞാന്‍ കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും എന്റെ കഥാപാത്രത്തിന് സാധാരണക്കാരുടെ ഭാഗത്ത് നിന്നായാലും സിനിമാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നായാലും ഇത്രയേറെ സ്വീകാര്യത കിട്ടുന്നത്.

ആദ്യമായി എനിക്ക് ആര്‍ത്തവമുണ്ടായ സമയത്ത് അച്ഛനും അമ്മയും എന്റെ കൂടെ  ഉണ്ടായിരുന്നു. എന്നിരുന്നാലും  എനിക്ക് നന്നായി സിനിമയില്‍ കാണിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് അറിയാം. വല്ലാത്ത ദേഷ്യവും സങ്കടവുമായിരുന്നു അപ്പോഴെനിക്ക്. സങ്കടപ്പെടേണ്ട, ഇതൊന്നും വലിയ കാര്യമല്ല. തികച്ചും സ്വാഭാവികമാണെന്ന് അച്ഛന്‍ പറഞ്ഞ് ആശ്വസിപ്പിച്ചു.

എന്ത് വന്നാലും കൂടെയുണ്ടെന്ന് അമ്മയും അപ്പോൾ പറഞ്ഞിരുന്നു. അവരുടെ വാക്കുകള്‍ നല്‍കിയ ആശ്വാസം പറഞ്ഞറിയിക്കാന്‍ വയ്യ. ബോബന്‍ സാമുവല്‍ (സംവിധായകന്‍ ബോബന്‍ സാമുവല്‍) അങ്കിളിനോട് ഞാന്‍ ഇപ്പോൾ ഏറെ  കടപ്പെട്ടിരിക്കുന്നു. എന്നെ ഈ ചിത്രത്തിലേക്ക് കാരണം അദ്ദഹമാണ്  നിര്‍ദ്ദേശിക്കുന്നത്.  അമീറ എന്നൊരു സിനിമ ഞാന്‍ നേരത്തെ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്.

 അങ്കിള്‍ ഈ ക്യാരക്ടര്‍ മീനൂട്ടി ചെയ്താല്‍ നന്നായിരിക്കുമെന്ന് പറഞ്ഞപ്പള്‍ വലിയ സന്തോഷമായി. അദ്ദേഹത്തിന് എന്നില്‍  ആത്മവിശ്വാസം ഉള്ളത് കൊണ്ടാണല്ലോ നിര്‍ദ്ദേശിച്ചത്. ചിത്രത്തെയും എന്റെ കഥാപാത്രത്തെയും ഏറ്റെടുത്ത പ്രേക്ഷകര്‍ക്കും അതുപോലെ സംവിധായകന്‍ അഘോഷ് വൈഷ്ണവത്തിനും നിര്‍മാതാവിനും മറ്റ് എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കം  ഞാന്‍ നന്ദി പറയുന്നു എന്നുമാണ് തരാം പറയുന്നത്.

Child artist Meenakshi words about periods

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES