Latest News

സണ്ണി ഡിയോളിനും പൂജ ഭട്ടിനുമൊപ്പം ദുല്‍ഖര്‍; നടന്റെ ബോളിവുഡ് ചിത്രം  ചുപ്' ട്രെയിലര്‍ പുറത്ത്

Malayalilife
സണ്ണി ഡിയോളിനും പൂജ ഭട്ടിനുമൊപ്പം ദുല്‍ഖര്‍; നടന്റെ ബോളിവുഡ് ചിത്രം  ചുപ്' ട്രെയിലര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം 'ചുപ്' ട്രെയിലര്‍ റിലീസ് ചെയ്തു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. ചുപ് ഒരു ക്രൈം ത്രില്ലറാണ് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുക

ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് (കലാകാരന്റെ പ്രതികാരം) എന്ന ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത്. 

പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുങ്ങുന്നത്. എന്നാല്‍ ഇത് ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഒരു സൈക്കളോജിക്കല്‍ ത്രില്ലര്‍ മൂവി ആയിരിക്കും ഇത്. സിനിമാ നിരൂപകരെ വക വരുത്തുന്ന സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത്.

ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിശാല്‍ സിന്‍ഹ. സംഗീതം അമിത് ത്രിവേദി. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബാല്‍കി. കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.


 

Chup Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES