നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ദര്‍ബാറിന്റെ ട്രെയിലര്‍ പുറത്ത്. മാസ് ആക്ഷനും കിടിലന്‍ ഡയലോഗുകളും കോര്‍ത്തിണക്കി എത്തിയ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാം സ്ഥാനത്താണ്.എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക വേഷത്തിലെത്തുന്നത്. രജനി ആരാധകരെ ആവേശത്തിലാക്കുന്ന ഒരു മിനുട്ട് നാല്‍പ്പത്തിയഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
1992ല്‍മുരുകദോസ് സംവിധാനം ചെയ്ത പാണ്ഡ്യയനിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്.രജനിയും നയന്‍താരയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ചന്ദ്രമുഖി, ശിവാജി, കുസേലന്‍ എന്നീ ചിത്രങ്ങളിലാണ് ഇവര്‍ ഇതിനു മുന്‍പ് ഒന്നിച്ചത്. മാസും ക്ലാസും ആക്ഷനും ഒന്നിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. സുനില്‍ ഷെട്ടി വില്ലന്‍ കഥാപാത്രത്തിലെത്തുന്നു.