ക്രിയേറ്റീവ് ഡയറക്ടര്‍ പ്രശാന്ത് വര്‍മ്മയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രമായ 'ഹനു-മാന്‍'നില്‍ തേജ സജ്ജയാണ് നായകന്‍. വരുന്ന സംക്രാന്തി ദിനത്തിലാണ് തിയറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. വലിയ രീതിയിലുള്ള വിഎഫ്എക്സ് ആവശ്യമുള്ള ഒരു സിനിമയാണ് 'ഹനു-മാന്‍'. ദസറ ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രത്തിന്റെ പുതിയ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഒരു വലിയ രാവണ പ്രതിമയുടെ പിന്നില്‍ നില്‍ക്കുന്ന വിനയ് റായിയെ പോസ്റ്ററില്‍ കാണാം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഉടന്‍ അറിയിക്കും.
തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയന്‍, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലായി 2024 ജനുവരി 12 ന് ചിത്രം തിയറ്റര്‍ റിലീസ് ചെയ്യും. സിനിമയുടെ ആശയം സാര്‍വത്രികമായതിനാല്‍, ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധ്യതയുണ്ട്. വിനയ് റായി വില്ലനായും വരലക്ഷ്മി ശരത്കുമാര്‍ സുപ്രധാന വേഷത്തിലും എത്തുന്ന ഈ ചിത്രത്തില്‍ തേജ സജ്ജയുടെ നായികയായെത്തുന്നത് അമൃത അയ്യരാണ്. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീമതി ചൈതന്യയാണ് ചിത്രം അവതരിപ്പിക്കുന്നത്.
അസ്രിന്‍ റെഡ്ഡി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാര്‍ ജെട്ടി ലൈന്‍ പ്രൊഡ്യൂസറും കുശാല്‍ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിവേന്ദ്ര നിര്‍വ്വഹിക്കും. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവര്‍ ചേര്‍ന്ന് സം?ഗീതം പകരുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീനാഗേന്ദ്ര തങ്കാലയാണ്. തിരക്കഥ: സ്‌ക്രിപ്റ്റ്സ്വില്ലെ, എഡിറ്റര്‍: എസ് ബി രാജു തലാരി, കോസ്റ്റ്യൂം ഡിസൈനര്‍: ലങ്ക സന്തോഷി, പിആര്‍ഒ: ശബരി.