നടന്‍ മോഹന്‍ലാലിനെതിരെ ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ ഹൈക്കോടതി. നടനെതിരെ കോടതിയുടെ വിമര്‍ശനം ലാൽ കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു. ലാലിന്‍റെ കൈയ്യിൽ ആനക്കൊമ്പ് പിടിക്കുമ്പോൾ ഉടമസ്ഥാവകാശ രേഖ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ലാലിന് ഹര്‍ജി നൽകാൻ അവകാശമുണ്ടോയെന്നും കോടതി ചോദിച്ചു. ഹര്‍ജി തള്ളിയാൽ സർക്കാരല്ലേ അപ്പീൽ നൽകേണ്ടത്. സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിര ലാൽ കോടതിയെ സമീപിച്ചതിൽ ഹൈക്കോടതി വിമർശിച്ചിരിക്കുകയാണ്.
പെരുമ്പാവൂർ കോടതി കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിനെതിരെയാണ് നടൻ ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. മോഹന്‍ലാലിന്‍റെ ഹര്‍ജിയിലെ പ്രധാന ആവശ്യം പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ്. എന്നാൽ ഹര്‍ജിയില്‍
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് പറഞ്ഞിട്ടുണ്ട്.
തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹന്‍ലാലിന്‍റെ ഹര്‍ജിയിലുണ്ട്. 2012 ൽ ആണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകള്‍ ആദായ നികുതി വകുപ്പ് പിടികൂടിയത്.