Latest News

അവള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന തോന്നലുണ്ടായി; അവളാണ് എനിക്ക് ധൈര്യം പകര്‍ന്നത്; കാന്‍സര്‍ പോരാട്ടത്തിലും തളരാതെ ഇര്‍ഫാന്‍ ഖാന്‍

Malayalilife
 അവള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന തോന്നലുണ്ടായി; അവളാണ് എനിക്ക് ധൈര്യം പകര്‍ന്നത്; കാന്‍സര്‍ പോരാട്ടത്തിലും തളരാതെ  ഇര്‍ഫാന്‍ ഖാന്‍

കാന്‍സര്‍ രോഗത്തെ തരണം ചെയ്യാനുളള പോരാട്ടം നടക്കുമ്പോഴും മനസ്സു തുറന്ന് ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്‍ ഖാന് കാന്‍സര്‍ രോഗം ഉടലെടുത്തത് 2018 ലായിരുന്നു. ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിതനായ അദ്ദേഹം വിദക്ദ ചികില്‍സയില്‍ കഴിയുകയാണ്. തനിക്ക് രോഗത്തോട് പോരാടാനുള്ള ഊര്‍ജ്ജം ലഭിക്കുന്നത് ഭാര്യ സുതപ സിക്തര്‍ നല്‍കുന്ന കടുത്ത് പിന്തുണയില്‍ നിന്നാണ് എന്ന് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

 'സന്തോഷകരമായ അത്ഭുതം നിറഞ്ഞ ഒരു റോളര്‍ കോസ്റ്റര്‍ യാത്രയായിരുന്നു അത്. ഞങ്ങള്‍ ഒരുപാട് കരഞ്ഞു, ഒരുപാട് ചിരിച്ചു. എനിക്ക് പിന്തുണയുമായി അവള്‍ കൂടെയുണ്ടായിരുന്നു. അവള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന തോന്നലുണ്ടായി. അവളാണ് എനിക്ക് ധൈര്യം പകര്‍ന്നത്. വല്ലാത്ത ആശങ്കയിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. പക്ഷേ എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. വരുന്നത് എന്തു തന്നെയാണെങ്കിലും അതിനെ സ്വീകരിക്കാന്‍ സജ്ജമായി.'

കാന്‍സര്‍ ബാധിതനായ അദ്ദേഹം തുടര്‍ ചികില്‍സക്കായി ലണ്ടനില്‍ കഴിയുകയാണ്. അംഗ്രേസി മീഡിയം എന്ന ചിത്രത്തില്‍ 2019-ല്‍ തിരിച്ചെത്തിയ അദ്ദേഹം  വേഷമിടുകയും ചെയ്തു. ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള കാര്‍വാന്‍ ചിത്രത്തിലും താരം വേഷമിട്ടിരുന്നു. രോഗത്തില്‍നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ല അദ്ദേഹം ചികില്‍സയില്‍ കഴിയുമ്പോഴും സിനിമയില്‍ സജീവമായി തുടരുകയാണ്. 

Irfan khan says about her life partner

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES