നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് എന്ന നിലയിലും ഗായകനായും സുപരിചിതനാണ് നിക് ജോനാണ്. ബോളിവുഡിലേയും ഹോളിവുഡിലേയും സൂപ്പര്‍താരജോഡികള്‍ കൂടിയായ നിക്കും പ്രിയങ്കയും ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ്. പ്രിയങ്കയുമായി പ്രണയത്തിലാകും മുമ്പ് നിക് ഗായികയും നടിയുമായ സെലീന ഗോമസുമായി പ്രണയത്തിലായിരുന്നു. ഇപ്പോള്‍ സെലീന ഗോമസ് പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
നിക് ജൊനാസ് സ്വവര്‍ഗാനുരാഗിയാണോ എന്ന ചോദ്യത്തിനാണ് സെലീന മറുപടി പറഞ്ഞത്. സ്‌ക്രീം ക്വീന്‍സ്, കിങ്ഡം എന്നീ ചിത്രങ്ങളില്‍ സ്വവര്‍ഗാനുരാഗിയായി നിക്ക് അഭിനയിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും നിക്ക് സ്വവര്‍ഗാനുരാഗിയാണോ എന്നായിരുന്നു ഒരു അഭിമുഖത്തില്‍ സെലീനയോട് ചോദിച്ചത്. താന്‍ നിക്കിനെ പ്രണയിക്കുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാല്‍ സ്വവര്‍ഗാനുരാഗിയാണെന്ന തോന്നല്‍ ഒരു ശതമാനം പോലും ഉണ്ടായിട്ടില്ലെന്നുമായിരുന്നു സെലീനയുടെ മറുപടി.
2008 ലാണ് സെലീനയും നിക്കും തമ്മില്‍ പ്രണയത്തിലാവുന്നത്. എന്നാല്‍ ഈ ബന്ധം ഒരു വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. 2009ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2018ല്‍ ആണ് നടി പ്രിയങ്ക ചോപ്രയുമായി നിക് ജൊനാസ് വിവാഹിതനാകുന്നത്. 2017ലെ ഗലെ പുരസ്‌കാര വേദിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഇരുവരും വാടകഗര്‍ഭധാരണത്തിലൂടെ ആദ്യ കുഞ്ഞിനെ വരവേറ്റു.
ഇറ്റാലിയന്‍ നടനും നിര്‍മാതാവുമായ ആന്‍ഡ്രിയ ലേര്‍വോലിനോയുമായി സെലീന ഗോമസ് പ്രണയത്തിലാണെന്ന വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു. ഇരുവരേയും പൊതു ഇടങ്ങളില്‍ വച്ച് ഒരുമിച്ചു കണ്ടത് വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, അമ്മയാകാനുള്ള ആഗ്രഹം അടുത്തിടെ സെലീന ഗോമസ് പങ്കുവച്ചിരുന്നു.