Latest News

'കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍; ഫാന്റസിയും ആക്ഷനും ഹൊററും ചേര്‍ത്ത് ജയസൂര്യ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ; നായികയായി അനുഷ്‌ക ഷെട്ടിയും

Malayalilife
 'കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍; ഫാന്റസിയും ആക്ഷനും ഹൊററും ചേര്‍ത്ത് ജയസൂര്യ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ; നായികയായി അനുഷ്‌ക ഷെട്ടിയും

ജയസൂര്യ നായകനാകുന്ന ഫാന്റസി ചിത്രം കത്തനാരുടെ ഗ്ലിംപ്സ് വീഡിയോ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.അമാനുഷികമായ കഴിവുകളുള്ള സാഹസികനായ വൈദികന്‍ കടമറ്റത്ത് കത്തനാരുടെ ജീവിത കഥ 'കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍' എന്ന ഹാഷ് ടാഗോടെയാണ് എത്തുന്നത്.

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  ചില ഭാഗങ്ങള്‍ രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഫാന്റസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും അത്ഭുതം ജനിപ്പിക്കുന്ന ഐതിഹ്യ കഥകളും എല്ലാം ചേര്‍ന്ന ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഫസ്റ്റ് ?ഗ്ലിംസ്. ഗ്ലിംപ്‌സ് വീഡിയോയില്‍ കാട്ടാള വേഷത്തില്‍ നിക്കുന്ന ജയസൂര്യയയെ കാണാന്‍ സാധിക്കും. ചിത്രം 2024ല്‍ തീയേറ്ററില്‍ എത്തും.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്‍ രാമാനന്ദാണ്.നരകത്തില്‍ നിന്നുള്ള മന്ത്രത്തിന്റെ വേട്ടയാടുന്ന ശബ്ദം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ? മന്ത്രവാദി കത്തനാര്‍ വരാനൊരുങ്ങുകയാണ്' എന്ന ഫേസ്ബുക്ക് കുറിപ്പിനൊപ്പം ജയസൂര്യയ്ക്ക് പിറന്നാള്‍ ആശംസകളും ഗോകുലം മൂവീസ് നേരുന്നുണ്ട്. തെന്നിന്ത്യന്‍ താരം അനുഷ്‌കയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നതായിരിക്കും. അനുഷ്‌കയുടെ ആദ്യ മലയാള ചിത്രമാണ് കത്തനാര്‍.

ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് സിനിമയുടെ അവതരണം. ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്ലോറിലാണ് 200 ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്നോളജിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഇത് ആദ്യമായാണെന്നും സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷമായി കത്തനാരുടെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിട്ട്. അത്രയും മുന്നൊരുക്കങ്ങളാണ് ഈ ചിത്രത്തിന് വേണ്ടിവരുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. കൊറിയന്‍ വംശജനും കാനഡയില്‍ താമസക്കാരനുമായ ജെ.ജെ. പാര്‍ക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കമ്പോസ് ചെയ്യുന്നത്. ജെ. ജെ. പാര്‍ക്ക് നിരവധി വിദേശ ചിത്രങ്ങള്‍ക്കു വേണ്ടി ആക്ഷന്‍ ഒരുക്കിയിട്ടുണ്ട്

Kathanar The Wild Sorcerer Glimpse

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES