Latest News

 'ലസ്റ്റ് സ്റ്റോറീസി'ന് രണ്ടാം ഭാഗം വരുന്നു;കജോളും തമന്നയും മൃണാള്‍ താക്കൂറും  ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കാണാം

Malayalilife
 'ലസ്റ്റ് സ്റ്റോറീസി'ന് രണ്ടാം ഭാഗം വരുന്നു;കജോളും തമന്നയും മൃണാള്‍ താക്കൂറും  ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കാണാം

 സൂപ്പര്‍ ഹിറ്റായി മാറിയ ബോളിവുഡ് ആന്തോളജി സിനിമ 'ലസ്റ്റ് സ്റ്റോറീസി'ന് രണ്ടാം ഭാഗം വരുന്നു. നെറ്റ്ഫ്‌ലിക്‌സ് തന്നെയാണ് രണ്ടാം ഭാഗവും പുറത്തിറക്കുന്നത്.  സ്ത്രീകളുടെ വ്യത്യസ്ത ലൈംഗിക താല്‍പര്യങ്ങളേയും ചോയ്സുകളേയും കേന്ദ്രീകരിച്ച ലസ്റ്റ് സ്റ്റോറീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നാം ഭാഗത്തിന്റെതിന് സമാനമായ ഉള്ളടക്കവുമായാണ് സിനിമയുടെ രണ്ടാം ഭാഗവും ഒരുങ്ങുന്നതെന്നാണ് ടീസറില്‍ നിന്നുള്ള സൂചന.

സമൃത സുഭാഷ്, അംഗദ് ബേദി , കജോള്‍ , കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍ , നീന ഗുപ്ത , തമന്ന ഭാട്ടിയ , തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയവരാണ് ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. 

ആര്‍.എസ്.വി.പി ഫ്ളെയിങ് യൂണികോണ്‍ എന്നീ കമ്പനികളുടെ ബാനറിലാണ് ഈ ആന്തോളജി ചിത്രത്തിന്റെ നിര്‍മാണം. അമിത് രവീന്ദര്‍നാഥ് ശര്‍മ, ആര്‍. ബാലക്കി ,കൊങ്കണ സെന്‍ ശര്‍മ, സുജോയ് ഘോഷ് എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തിനായി നാല് കഥകള്‍ സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ളിക്സിലാവും ചിത്രം റിലീസ് ചെയ്യുക. 

2018ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തില്‍  രാധിക ആപ്‌തേ, കിയാര അദ്വാനി, ഭൂമി പട്‌നേകര്‍, മനീഷ കൊയ്രാള, വിക്കി കൗശല്‍, നീല്‍ ഭൂപാലാം, നേഹ ദുപിയ, സഞ്ജയ് കപൂര്‍ എന്നിവരായിരുന്നു  അഭിനേതാക്കള്‍. കരണ്‍ ജോഹര്‍, സോയ അക്തര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് 1 സംവിധാനം ചെയ്തത്.

Lust Stories 2 Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES