Latest News

ലോകമെമ്പാടും തരംഗമായ മണി ഹെയ്സ്റ്റിന്റെ കൊറിയന്‍ പതിപ്പിന്റെ ട്രെയിലറും ഹിറ്റ്; ജോയിന്റ് ഇക്കണോമിക് ഏരിയ എന്ന പേരിലിറങ്ങുന്ന ചിത്രം ജൂണ്‍ 24 ന് റിലീസ്

Malayalilife
 ലോകമെമ്പാടും തരംഗമായ മണി ഹെയ്സ്റ്റിന്റെ കൊറിയന്‍ പതിപ്പിന്റെ ട്രെയിലറും ഹിറ്റ്; ജോയിന്റ് ഇക്കണോമിക് ഏരിയ എന്ന പേരിലിറങ്ങുന്ന ചിത്രം ജൂണ്‍ 24 ന് റിലീസ്

ലോകത്ത് ഏറ്റവും ആരാധകരുള്ള സീരീസുകളില്‍ ഒന്നാണ് മണി ഹെയ്സ്റ്റ്. നെറ്റിഫ്‌ളിക്‌സില്‍ എപ്പോഴും ട്രെന്‍ഡിങ് ലിസ്റ്റിലാണ് ഈ ഷോ. ഇപ്പോള്‍ മണി ഹെയ്സ്റ്റിന്റെ കൊറിയന്‍ പതിപ്പ് പുറത്തിറങ്ങുകയാണ്. 'മണി ഹെയ്സ്റ്റ്: കൊറിയ - ജോയിന്റ് എക്കണോമി ഏരിയ' എന്നു പേരിട്ടിരിക്കുന്ന സീരീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്‌ളിക്‌സിലൂടെ തന്നെയാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 

കൊറിയയുടെ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളും അതില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു വന്‍കൊള്ളയാണ് പ്രമേയം. നടനും മോഡലും ചലച്ചിത്ര നിര്‍മാതാവുമായ യൂ ജി ടേയാണ് പ്രധാന കഥാപാത്രമായ പ്രൊഫസറെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിലെ തന്നെ ഹിറ്റ് സീരിസായ സ്‌ക്വിഡ് ഗെയിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍ക്ക് ഹേ- സൂവും മണി ഹെയ്സ്റ്റ് കൊറിയന്‍ പതിപ്പില്‍ ഉണ്ടാകും.

കിംഹോങ് സണ്‍ ആണ് കൊറിയന്‍ പതിപ്പ് സംവിധാനം ചെയ്യുന്നത്. ജൂണ്‍ 24 മുതല്‍ സിരീസ് സ്ട്രീം ചെയ്യും.മണി ഹെയ്സ്റ്റിലെ പ്രശസ്തമായ സാല്‍വഡോര്‍ ഡാലി മാസ്‌കുകള്‍ക്ക് പകരം ഹാഹോ മാസ്‌കുകളാണ് കൊറിയന്‍ സീരിസില്‍ ഉണ്ടാകുക. കിം ഹോങ് സണ്‍ ആണ്  കൊറിയന്‍ പതിപ്പ് സംവിധാനം ചെയ്യുന്നത്. ജൂണ്‍ 24 മുതല്‍ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. 

ലോക മൊട്ടാകെ തരം?ഗം തീര്‍ത്ത സ്പാനിഷ് സീരീസാണ് മണി ഹെയ്സ്റ്റ്. അല്‍വാരോ മോര്‍ട്ടെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സീരീസ് അഞ്ച് സീസണുകളായാണ് പുറത്തിറങ്ങിയത്. സ്പെയിനിലെ ആന്റിന എന്ന ടെലിവിഷന്‍ ചാനലിലാണ് മണി ഹെയ്സ്റ്റ് ആദ്യം റിലീസ് ചെയ്തത്. പിന്നീട് നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുക്കുകയായിരുന്നു. അഞ്ച് സീസണുള്ള സീരീസിന് ആരാധകര്‍ ഏറെയാണ്. 

Money Heist Korea Joint Economic Area

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES