പ്രഖ്യാപന സമയം മുതല്‍ തന്നെ ആരാധകര്‍ക്കിടയില്‍ വളരെയധികം ശ്രദ്ധ നേടിയ ചിത്രമാണ് മോണ്‍സ്റ്റര്‍. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമെന്ന പ്രത്യേകത കൂടി മോണ്‍സ്റ്ററിനു സ്വന്തമാണ്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് ഒക്ടോബര്‍ 21 ന് ആയിരുന്നു.
ഇപ്പോഴിതാ മോണ്‍സ്റ്ററിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളാണ് പുറത്തുവന്നുകൊണ്ടുരിക്കുന്നത്. ഈ മാസം 25ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരു മാസം പിന്നിടുന്ന സാഹചര്യത്തിലാണ് സിനിമയുടെ ഒടിടി റിലീസുമായി അണിയറപ്രവര്‍ത്തകര്‍ നീങ്ങുന്നത്.ഡിസ്‌നി ഹോട്ട് സ്്റ്റാറിലൂടെയാണ് റിലീസ്.
തിയേറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിട്ടുണ്ടായിരുന്നത്്. മലയാളത്തിലെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മോണ്‍സ്റ്റര്‍ പ്രദര്‍ശനത്തിനെത്തിയത്. ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ ആണ്് നിര്‍വഹിക്കുന്നത്