Latest News

ഒരുത്തി ഒരു ദിവസം .... കണ്ണേട്ടാ ഐ ലവ് യു എന്ന് പറഞ്ഞ് ഓടി വരും; ചിരിപടര്‍ത്തി ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം നദികളില്‍ സുന്ദരി യമുന' ടീസര്‍

Malayalilife
ഒരുത്തി ഒരു ദിവസം .... കണ്ണേട്ടാ ഐ ലവ് യു എന്ന് പറഞ്ഞ് ഓടി വരും; ചിരിപടര്‍ത്തി ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം നദികളില്‍ സുന്ദരി യമുന' ടീസര്‍

ധ്യാന്‍ ശ്രീനിവാസന്‍,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''നദികളില്‍ സുന്ദരി യമുന'' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.

സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ''നദികളില്‍ സുന്ദരി യമുന''
സെപ്റ്റംബര്‍ 15ന് തിയേറ്ററുകളിലെത്തും.സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍.
ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

മനു മഞ്ജിത്ത്,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍സംഗീതം പകരുന്നു.എഡിറ്റര്‍-ഷമീര്‍ രാധാകൃഷ്ണന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍,കല-അജയന്‍ മങ്ങാട്,മേക്കപ്പ് - ജയന്‍ പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പ്രിജിന്‍ ജെസി, പ്രോജക്ട് ഡിസൈന്‍ - അനിമാഷ്, വിജേഷ് വിശ്വം,ഫിനാന്‍സ് കണ്‍ട്രോളര്‍ - അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി,പരസ്യക്കല- യെല്ലോടൂത്ത്,
പി ആര്‍ ഒ- എ എസ് ദിനേശ്.

Nadhikalil Sundari Yamuna Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES