അയല്‍ക്കാരായി രജനീകാന്ത് അടക്കം ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന താരങ്ങള്‍;  വീടിന്റെ ഇന്റിരിയറിനായി മാത്രം ചിലവാക്കുന്നത് കോടികള്‍; വീടിനോളം വലിപ്പമുള്ള കുളിമുറി അടക്കം ആഡംബരങ്ങള്‍ നിരവധി; നയനും വിക്കിയും താമസിക്കാനൊരുങ്ങുന്ന പോയ് സ് ഗാര്‍ഡനിലെ ബംഗ്ലാവിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
 അയല്‍ക്കാരായി രജനീകാന്ത് അടക്കം ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന താരങ്ങള്‍;  വീടിന്റെ ഇന്റിരിയറിനായി മാത്രം ചിലവാക്കുന്നത് കോടികള്‍; വീടിനോളം വലിപ്പമുള്ള കുളിമുറി അടക്കം ആഡംബരങ്ങള്‍ നിരവധി; നയനും വിക്കിയും താമസിക്കാനൊരുങ്ങുന്ന പോയ് സ് ഗാര്‍ഡനിലെ ബംഗ്ലാവിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമൂല്യമുള്ള നടിമാരിലൊരാണ് നയന്‍താര. നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവന്റെ വിവാഹംകഴിഞ്ഞതോടെ നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. 

ജൂണില്‍ മഹാബലിപുരത്ത് നടന്ന സ്വപ്നതുല്യമായ ചടങ്ങിലാണ് നയന്‍താരയും (വിഗ്‌നേഷ് ശിവനും (Vignesh Shivan) തമ്മില്‍ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ റ ഭര്‍ത്താവ് വിഗ്‌നേഷ് ശിവന് ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ നയന്‍സ് ഒരു വീട് വിവാഹ സമ്മാനമായി നല്‍കിയെന്നും വാര്‍ത്ത പുറത്ത് വന്നിരുന്നു.ഇപ്പോള്‍ ഹണിമൂണ്‍ ആഘോഷം കഴിഞ്ഞു ചെന്നൈയില്‍ മടങ്ങിയെത്തിയ നയന്‍താരയും വിഘ്നേഷ് ശിവനും പുതിയ ബംഗ്‌ളാവിലേക്ക് താമസം മാറ്റാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.

ചെന്നൈ പോയ്സ് ഗാര്‍ഡനിലാണ് നയന്‍താര വിഘ്നേഷ് ശിവന് സമ്മാനമായി നല്‍കിയ ബംഗ്‌ളാവ്. രജനികാന്താണ് പുതിയ വീടിന്റെ അയല്‍ക്കാരന്‍. വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനായി വന്‍തുകയാണ് ചെലവഴിക്കുന്നത്. 16,500 സ്‌ക്വയര്‍ഫീറ്റാണ് കൊട്ടാര സമാനമായ വീട്. 

2021 നവംബറില്‍ നയന്‍സ് ആഡംബര വീട് സ്വന്തമാക്കുകയായിരുന്നു. വാങ്ങുന്ന സമയത്ത്, നയന്‍താര വിഗ്‌നേഷ് ശിവനൊപ്പം ആ വീട്ടിലേക്ക് മാറുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. രജനീകാന്തും അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുമുള്‍പ്പെടെ നിരവധി പ്രമുഖ ദക്ഷിണേന്ത്യന്‍ വ്യക്തികളുടെ വീടായി അറിയപ്പെടുന്ന ഈ പ്രദേശം നഗരത്തിലെ പോഷ് ഏരിയകളിലൊന്നാണ്. 

20 കോടിയാണ് നിര്‍മ്മാണചെലവ്. വീടിനുള്ളില്‍ തിയേറ്റര്‍, സ്വിമ്മിംഗ് പൂള്‍, ജിംനേഷ്യം എന്നിവയുണ്ട്. ബാത്ത്റൂമിന് മാത്രം 1500 ചതുരശ്ര അടി വിസ്തീര്‍ണം ഉണ്ടെന്നാണ് വിവരം. വൈകാതെ പുതിയ വീട്ടിലേക്ക് താമസം മാറാനാണ് നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും തീരുമാനം. ഹൈദരാബാദിലും ചെന്നൈയിലും നയന്‍താരയ്ക്ക് ബംഗ്ലാവുകളുണ്ട്.

ഹൈദരാബാദിലെ ബംഗ്‌ളാവിന് 15 കോടി  വരുമത്രെ. ചെന്നൈയിലെ മറ്റു രണ്ടു വീടുകള്‍ക്കുമായി 100 കോടി വരുമെന്നാണ് വിവരം. അടുത്തിടെ വാങ്ങിയ ജെറ്റ് വിമാനത്തിലാണ് ഇപ്പോള്‍ ഹൈദരാബാദിലേക്കും കൊച്ചിയിലേക്കുമുള്ള യാത്രകള്‍. അഞ്ചുകോടി രൂപയാണ് നയന്‍താര വാങ്ങുന്ന പ്രതിഫലം. ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലൂടെ ബോളിവുഡിലേക്കും ചേക്കേറിയിരിക്കുകയാണ് താരം.മുംബയയില്‍ ജവാന്റെ ലൊക്കേഷനിലാണ് നയന്‍താര.

കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുന്ന നയന്‍താര കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയത്തിനുള്ള പ്രതിഫലം കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. അഞ്ച് കോടിയോളമാണ് ഒരു സിനിമയ്ക്ക് നയന്‍താര കൈപറ്റുന്നത്. ബി?ഗ് ബജറ്റ് ചിത്രമാണെങ്കില്‍ ഇനിയും ഉയര്‍ന്നേക്കും. ജയം രവിയോടാപ്പം അഭിനയിക്കുന്ന പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തില്‍ 20 ദിവസത്തെ കോള്‍ഷീറ്റിന് 10 കോടിയാണ് നയന്‍സ് കൈപറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും പ്രതിഫലം വാങ്ങിയാല്‍ തെന്നിന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപറ്റുന്ന നായിക നടിയായി നയന്‍താര മാറും.

സിനിമയില്‍ നിന്നുള്ള പ്രതിഫലത്തിന് പുറമെ റിയല്‍ എസ്റ്റേറ്റ് ബിസിനസും പരസ്യ വരുമാനവും നയന്‍താരയുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നുണ്ട്. ഇന്‍ഫിനിറ്റി നെറ്റ് വര്‍ത്തിന്റെ കണക്ക് പ്രകാരം 165 കോടിയാണ് നയന്‍താരയുടെ ആസ്തി. ഇന്ത്യയിലങ്ങിങ്ങായി നടിക്ക് പ്രോപ്പര്‍ട്ടികളുണ്ട്.

പൃഥ്വിരാജ് - അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് ആണ് മലയാളത്തില്‍ റിലീസിന് ഒരുങ്ങുന്ന നയന്‍താര ചിത്രം. മലയാളത്തിലേക്ക് വീണ്ടും വരുന്നതും അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തില്‍ അഭിനയിക്കാനാണ്. പാട്ട് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍.

Nayanthara Poes Garden house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES