Latest News

വിവാഹത്തിനായി ചിലവഴിച്ച തുക മുഴുവന്‍ താരദമ്പതികള്‍ തിരികെ നല്കണം; പണം നല്കാന്‍ ആവശ്യപ്പെട്ട് നയന്‍താരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്‌ലിക്സിന്റെ നോട്ടീസ്; ആഡംബര വിവാഹത്തിനായി പൊടിച്ചത് 25 കോടി

Malayalilife
വിവാഹത്തിനായി ചിലവഴിച്ച തുക മുഴുവന്‍ താരദമ്പതികള്‍ തിരികെ നല്കണം; പണം നല്കാന്‍ ആവശ്യപ്പെട്ട് നയന്‍താരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്‌ലിക്സിന്റെ നോട്ടീസ്; ആഡംബര വിവാഹത്തിനായി പൊടിച്ചത് 25 കോടി

ടി നയന്‍താരക്കും സംവിധായകന്‍ വിഘ്നേഷ് ശിവനും നോട്ടീസ് അയച്ചിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. താരദമ്പതികളുടെ കല്യാത്തിനായി ചിലവാക്കി മുഴുവന്‍ തുകയും തിരികെ നല്കാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോം പിന്‍മാറിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

വിവാഹചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ സാമൂഹിക മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് പിന്‍മാറിയത്. വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്‌ളിക്‌സാണ് വഹിച്ചത്. അതിനാല്‍ തന്നെ തങ്ങള്‍ക്ക് തുക മടക്കിനല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

25 കോടി രൂപയ്ക്കാണ് വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയത്. ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്‌നേഷ്. തുടര്‍ന്നാണ് അദ്ദേഹം ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഘ്‌നേഷ് ശിവന്‍ അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചത്. രജനികാന്ത്, ഷാരൂഖ് ഖാന്‍, സൂര്യ, ജ്യോതിക തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്‌നേഷ് പുറത്തുവിട്ടത്.

മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നല്‍കിയിരുന്നതിനാല്‍ അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്റ്റിക്കര്‍ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോര്‍ട്ടിന്റെ പിന്‍ഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. 

Netflix send notice to Vignesh Shivan and Nayanthara

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES