Latest News

അര്‍ജുന്‍ അശോകന്‍ - അന്ന ബെന്‍ ചിത്രം 'ത്രിശങ്കു'; ആദ്യ ഗാനം 'നൂലാമാല' പുറത്തിറങ്ങി

Malayalilife
 അര്‍ജുന്‍ അശോകന്‍ - അന്ന ബെന്‍ ചിത്രം 'ത്രിശങ്കു'; ആദ്യ ഗാനം 'നൂലാമാല' പുറത്തിറങ്ങി

നു മഞ്ജിത്തിന്റെ വരികള്‍ക്ക് ജയ് ഉണ്ണിത്താന്‍ സംഗീതം നല്‍കിയ ഗാനം വാണീ രാജേന്ദ്ര, ശിവകാമി ശ്യാമപ്രസാദ്, കാഞ്ചന ശ്രീറാം എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിട്ടുള്ളത്_

10 മെയ്  2023:  അന്ന ബെനും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ത്രിശങ്കു'വിലെ ആദ്യഗാനം 'നൂലാമാല' പുറത്തിറങ്ങി. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിന് അനുസൃതമായ ഗാനത്തിന് സംഗീതം നല്‍കി ചിട്ടപ്പെടുത്തിയത് ജയ് ഉണ്ണിത്താനാണ്. മനു മഞ്ജിത്തിന്റെ വരികള്‍ ആലപിച്ചത്  വാണീ രാജേന്ദ്ര, ശിവകാമി ശ്യാമപ്രസാദ്, കാഞ്ചന ശ്രീറാം എന്നിവര്‍ ചേര്‍ന്നാണ്. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലില്‍ ഗാനം സ്ട്രീം ചെയ്യാന്‍ ലഭ്യമാണ്. ചിത്രം മെയ് 26 ന് റിലീസ് ചെയ്യും.

'നൂലാമാല'യ്ക്ക്  ഇലക്ട്രിക് ഗിറ്റാര്‍, സാസ്, ബാന്‍ജോ എന്നിവ കൈകാര്യം ചെയ്തത് ചൈതന്യ ഭൈട്കറാണ്. ബേസ് ഗിറ്റാര്‍ സോനു സംഗമേശ്വരനും അഡിഷണല്‍ ഗിറ്റാര്‍ വായിച്ചിട്ടുള്ളത് റോണി ജോര്‍ജ്ജുമാണ്. ഗാനത്തിലെ 'കുരവ' ഭാഗമാണ് പാടിയിട്ടുള്ളത് രശ്മി, രാമ രശ്മി, കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ്. തിരുവനന്തപുരം ദീപക് എസ്.ആര്‍. പ്രൊഡക്ഷന്‍സില്‍ ദീപക് എസ്.ആറാണ് ഗാനം റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്. സംഗീത സമ്മിശ്രണം നിര്‍വഹിച്ചത് എബിന്‍ പോള്‍.

നവാഗതനായ അച്യുത് വിനായകാണ് 'ത്രിശങ്കു' വിന്റെ സംവിധായകന്‍. 'അന്ധാധൂന്‍', 'മോണിക്ക ഒ മൈ ഡാര്‍ലിംഗ്' തുടങ്ങിയ ചിത്രങ്ങള്‍കൊണ്ട് ശ്രദ്ധേയമായ മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തില്‍ ചലച്ചിത്ര സംവിധായകന്‍ ശ്രീറാം രാഘവനാണ് മാച്ച്‌ബോക്സ് ഷോട്‌സിന്റെ മെന്റ്റര്‍. മാച്ച്‌ബോക്സ് ഷോട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവര്‍ക്ക് പുറമെ ലകൂണ പിക്‌ചേഴ്‌സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവര്‍ പിക്‌ചേഴ്സ് ആന്‍ഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്.

സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണകുമാര്‍, ബാലാജി മോഹന്‍, ശിവ ഹരിഹരന്‍, ഫാഹിം സഫര്‍, സെറിന്‍ ഷിഹാബ് തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മല്‍ സാബുവും ചേര്‍ന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം.  ധനുഷ് നായനാര്‍ ആണ് സൗണ്ട് ഡിസൈന്‍.  ഇ4 എന്റര്‍ടൈന്‍മെന്റിലൂടെ എ.പി ഇന്റര്‍നാഷണല്‍ ആണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങള്‍ റിലീസ് ചെയ്യുന്നത്.

Read more topics: # ത്രിശങ്കു'
Noolamala Video Song Thrishanku

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES