സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ' പാച്ചുവും അത്ഭുതവിളക്കും' ടീസര്‍ പുറത്ത് .ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചയ്യുന്ന ' പാച്ചുവും അത്ഭുതവിളക്കും'ഒരു കോമഡി ഫീല്‍ ഗുഡ് വിഭാഗത്തില്‍ പെടുന്ന ചിത്രമാണിതെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. ഫഹദ് ഫാസിലിനൊപ്പം ഇന്നസെന്റും, മുകേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തും. ഫഹദ് ഫാസില്‍- സത്യന്‍ അന്തിക്കാട് ചിത്രം' ഞാന്‍ പ്രകാശനി' ലെ സഹസംവിധായകനായിരുന്നു അഖില്‍.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് ചിത്രം നിര്‍മിക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതവും കൈകാര്യം ചെയ്യും. ഫഹദ് ഫാസിലിന് പുറമെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മോഹന്‍ അകാശെ, പിയൂഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍ തുടങ്ങിയവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍.
അതേ സമയം 'പുഷ്പ 2' വിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അല്ലു അര്‍ജുന്‍ നായകനായും ഫഹദ് വില്ലനായും എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ഹിറ്റായി മാറിയത് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2021 ഡിസംബര്‍ 17 നാണ് സിനിമ ആരാധകരെ ആവേശം കൊള്ളിച്ച് 'പുഷ്പ' റിലീസിനെത്തിയത്.
സുകുമാര്‍ സംവിധാനം നിര്‍വഹിച്ച 'പുഷ്പ' അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. തിയേറ്ററുകളെ ഇളക്കി മറിച്ച ചിത്രം ബോക്‌സ് ഓഫീസിലും വലിയ തരംഗമായിരുന്നു. കള്ളക്കടത്തുകാരന്‍ പുഷ്പരാജായി അല്ലു അര്‍ജുന്‍ വേഷമിട്ട ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ വില്ലന്‍ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.