കുമ്പളങ്ങി നൈറ്റ്‌സ്, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പാല്‍തു ജാന്‍വറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ആയി ഒരു ഗ്രാമത്തിലേക്ക് എത്തുന്ന പ്രസൂല്‍ എന്ന ചെറുപ്പക്കാരന്‍ ആയാണ് ബേസില്‍ ജോസഫ്
എത്തുന്നത്.
ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനം ശ്രദ്ധ നേടിയിരുന്നു. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓണ അവധിക്ക് തിയേറ്ററുകളില്‍ എത്തും. ബേസില്‍ ജോസഫിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രണ്‍ദീവെ, ആര്‍ട് ?ഗോകുല്‍ ദാസ്, എഡിറ്റിം?ഗ് കിരണ്‍ ദാസ്, കോസ്റ്റ്യൂം മസ്ഹര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് നിതിന്‍ ലൂക്കോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മനമ്പൂര്‍, വിഷ്വല്‍ എഫക്ട് എഗ് വൈറ്റ് വി.എഫ്.എക്‌സ്, ടൈറ്റില്‍ എല്‍വിന്‍ ചാര്‍ളി, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖര്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.