നിഗൂഡത നിറച്ച് കാളിദാസ് ജയറാം ചിത്രം രജനി ട്രെയിലര്‍; നമിതാ പ്രമോദ് നായികയായി എത്തുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി റിലീസിന്

Malayalilife
topbanner
നിഗൂഡത നിറച്ച് കാളിദാസ് ജയറാം ചിത്രം രജനി ട്രെയിലര്‍; നമിതാ പ്രമോദ് നായികയായി എത്തുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി റിലീസിന്

കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് മലയാളത്തിലും തമിലുമായി ഒരുങ്ങുന്ന രജനി . ത്രില്ലര്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയിലറിന് 2 മിനിറ്റില്‍ ഏറെ ദൈര്‍ഘ്യമുണ്ട്.

വിനില്‍ സ്‌കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍,ശ്രീകാന്ത് മുരളി, അശ്വിന്‍ കെ കുമാര്‍, വിന്‍സെന്റ് വടക്കന്‍, കരുണാകരന്‍, രമേശ് ഖന്ന, പൂജ രാമു, തോമസ് ജി കണ്ണമ്പുഴ, ലക്ഷ്മി ഗോപാലസ്വാമി, ഷോണ്‍ റോമി, പ്രിയങ്ക സായ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആര്‍ ആര്‍ വിഷ്ണു ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.സംഗീതം ഫോര്‍ മ്യൂസിക്സ്, സംഭാഷണം വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ക്രിയേറ്റീവ് ഡയറക്ടര്‍ ശ്രീജിത്ത് കോടോത്ത്, കല ആഷിക് എസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് രാഹുല്‍ രാജ് ആര്‍, പരസ്യകല 100 ഡേയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിനോദ് പി എം, വിശാഖ് ആര്‍ വാര്യര്‍, സ്റ്റണ്ട് അഷ്റഫ് ഗുരുക്കള്‍, ആക്ഷന്‍ നൂര്‍, കെ ഗണേഷ് കുമാര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ്, ദി ഐ കളറിസ്റ്റ് രമേശ് സി പി, പ്രൊമോഷന്‍ സ്റ്റില്‍സ് ഷാഫി ഷക്കീര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പി ആര്‍ ഒ- എ എസ് ദിനേശ്.


 

Rajni Movie Official Trailer Kalidas Jayaram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES