Latest News

പുരാവസ്തു ഗവേഷകനായി അക്ഷയ് കുമാര്‍; രാം സേതുവിന്റെ ട്രെയിലര്‍ പുറത്ത്

Malayalilife
പുരാവസ്തു ഗവേഷകനായി അക്ഷയ് കുമാര്‍; രാം സേതുവിന്റെ ട്രെയിലര്‍ പുറത്ത്

ക്ഷയ് കുമാര്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം രാം സേതുവിന്റെ ട്രെയിലര്‍ പുറത്ത്. സീ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാം സേതുവില്‍ പുരാവസ്തു പഠനത്തിനായി ഒരു സംഘം പോകുന്നതും തുടര്‍ന്ന് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഈ മാസം 25ന് തീയറ്ററുകളിലെത്തും.

അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന സിനിമയില്‍ പുരാവസ്തു ഗവേഷകനായി അക്ഷയ് എത്തുന്നത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം ഒക്ടോബര്‍ 25ന് തിയറ്ററുകളിലെത്തും.

രാമന്റെ പാലം അല്ലെങ്കില്‍ ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന രാമസേതു തമിഴ്‌നാടിന്റെ തെക്കുകിഴക്കന്‍ തീരത്ത് പാമ്പന്‍ ദ്വീപിന് ഇടയിലുള്ള ചുണ്ണാമ്പു കല്ലുകളാലുള്ള ഒരു സൃഷ്ടിയാണ്. കടലിലെ അമിത ജലപ്രവാഹത്തില്‍ പവിഴപ്പുറ്റുകളാല്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടാണിതെന്നാണ് ശാസ്ത്രം പറയുന്നത്.

ഈ മിത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. പരമാണു, തേരേ ബിന്‍ ലാദന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഭിഷേക് ശര്‍മ്മ . ലൈക്ക പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എന്റര്‍ടൈന്മെന്റ് എന്നിവര്‍ക്കൊപ്പം ആമസോണ്‍ പ്രൈം വിഡിയോയും ചിത്രത്തിന്റെ നിര്‍മാതാവാണ്.

ഇത് ആദ്യമായാണ് പ്രൈം വിഡിയോ സിനിമാ നിര്‍മാണ മേഖലയിലേക്ക് കടക്കുന്നത്. രാം സേതു ഒക്ടോബര്‍ 25ന് തിയറ്ററുകളിലെത്തും.

Ram Setu Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES