Latest News

എന്നും നിന്നെ മിസ് ചെയ്യുന്നു; സുശാന്തിന്റെ വേര്‍പാടിന്റെ രണ്ടാം വര്‍ഷത്തില്‍ ഇരുവരും ഒന്നി ച്ചുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് മുന്‍കാമുകി റിയ ചക്രബര്‍ത്തി

Malayalilife
എന്നും നിന്നെ മിസ് ചെയ്യുന്നു; സുശാന്തിന്റെ വേര്‍പാടിന്റെ രണ്ടാം വര്‍ഷത്തില്‍ ഇരുവരും ഒന്നി ച്ചുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് മുന്‍കാമുകി റിയ ചക്രബര്‍ത്തി

ടന്‍ സുശാന്ത് രജ്പുത് സിംഗിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ ഓര്‍മകുറിപ്പുമായി നടി റിയ ചക്രബര്‍ത്തി. നിന്നെ എനിക്ക് എല്ലാദിവസം മിസ് ചെയ്യുന്നു- എന്നാണ് സുശാന്തിന്റെ കാമുകികൂടിയായിരുന്ന റിയ കുറിച്ചത്. സുശാന്തിനൊപ്പമുള്ള ചിത്രവും റിയ ഇതോടൊപ്പം പങ്കുവച്ചു..

ഇരുവരും ഒന്നിച്ച് ഉല്ലാസഭരിതരായി ഇരിക്കുന്ന ചിത്രങ്ങളാണും പങ്ക് വച്ചിട്ടുണ്ട്.  റിയയുടെ പോസ്റ്റിനു താഴെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഒട്ടേറെ പേര്‍ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. ചിലര്‍ റിയയെ ആശ്വസിപ്പിക്കുമ്പോള്‍ മറ്റ് ചിലര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ബോളിവുഡിനെ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ബോളിവുഡിലെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി താരങ്ങളടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. മരണത്തെ കുറിച്ചുള്ള അന്വേഷണം റിയയിലേക്കും നീങ്ങി. 

മരിക്കുന്നതിന് മുന്‍പ് രാത്രി സുശാന്ത് റിയായെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നെന്നും പക്ഷേ കിട്ടിയില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അവസാന നാളുകളില്‍ തങ്ങള്‍ പിരിഞ്ഞിരുന്നുവെന്നായിരുന്നു റിയയുടെ മൊഴി. ഈ അന്വേഷണം പിന്നീട് ബോളിവുഡിലെ ഉന്നതരിലേക്കും എത്തിയിരുന്നു

പിന്നീട് സുശാന്ത് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നെന്നും ലഹരി വസ്തുക്കള്‍ ആവശ്യപ്പെട്ട് റിയ നടത്തിയ ചാറ്റുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിബിഐ നിരവധി തവണ റിയയെ ചോദ്യം ചെയ്യുകയും താരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സുശാന്തിന് ലഹരി മരുന്ന് വാങ്ങി നല്‍കിയെന്ന് റിയ സമ്മതിച്ചുവെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. പിന്നീട് റിയ ജാമ്യത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ സുശാന്ത് സിംഗിന്റേത് കൊലപാതകമാണെന്ന വാദം ദില്ലി എയിംസിലെ ഡോക്ടര്‍മാരുടെ സംഘം തള്ളിയിരുന്നു. എന്തുതന്നെയായാലും സുശാന്ത് സിംഗിനെ മരണത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല

വളരെയധികം ഞെട്ടലോടെയാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ബോളിവുഡ് ആരാധകര്‍ കേട്ടത്.2020 ജൂണ്‍ 14നാണ് സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിത്. സുശാന്ത് സിംഗിന്റെ മരണം ബോളിവുഡിനെയാകെ പിടിച്ചുലച്ചിരുന്നു.

Rhea shares unseen pictures with Sushant Singh Rajput

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES