Latest News

വീണ്ടും റൗഡി ബേബി ചുവടുവകളുമായി സായ് പല്ലവി; അവാര്‍ഡ് വാങ്ങാനായി വേദിയിലെത്തിയ നടി സാരിയില്‍ ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ വൈറലാകുന്നു; കൈയ്യടികളുമായി സഹതാരങ്ങളും ആരാധകരും

Malayalilife
വീണ്ടും റൗഡി ബേബി ചുവടുവകളുമായി സായ് പല്ലവി; അവാര്‍ഡ് വാങ്ങാനായി വേദിയിലെത്തിയ നടി സാരിയില്‍ ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ വൈറലാകുന്നു; കൈയ്യടികളുമായി സഹതാരങ്ങളും ആരാധകരും

2019 ല്‍ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച തമിഴ് ഗാനങ്ങളിലൊന്നാണ് മാരി ടൂവിലെ റൗഡി ബേബി. ധനുഷും സായ് പല്ലവിയും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായെത്തിയ ഗാനം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിരുന്നു.  ഇപ്പോളിതാ ലോകം മുഴുവന്‍ തരംഗമായ റൗഡി ബേബി ഗാനത്തിന് നടി സായി പല്ലവി വേദിയില്‍ ചുവട് വയ്ക്കുന്ന വിഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുന്നത്.

സാരിയില്‍ സുന്ദരിയായി അവാര്‍ഡ് വാങ്ങാനെത്തിയ നടി അവതരാകയുടെ ആവശ്യപ്രകാരം റൗഡി ബേബിയ്ക്ക് ചുവടുവക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ഫിലിം അവാര്‍ഡ് വേദിയിലായിരുന്നു സായ് പല്ലവിയുടെ അമ്പരപ്പിക്കുന്ന പ്രകടനം. അതിരന്‍ എന്ന സിനിമയിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുന്ന അവാര്‍ഡ് സായി പല്ലവിക്കായിരുന്നു ലഭിച്ചത്. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമാണ് അവതാരകരുടെ ആവശ്യപ്രകാരം സായി റൗഡി ബേബിക്ക് ചുവട് വച്ചത്. 

ധനുഷ്, നിവിന്‍ പോളി തുടങ്ങി തെന്നിന്ത്യയിലെ താരങ്ങളെല്ലാം അണിനിരന്ന വേദിയിലാണ് സായിയുടെ പ്രകടനം.

Read more topics: # സായ് പല്ലവി
Sai Pallavi Dances in saree

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES