മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ . സിനിമയില്‍ സജീവമല്ലെങ്കില്‍ യോഗയും ആത്മിയ കാര്യങ്ങളുമായി സജീവമായ നടി കോയമ്പത്തൂരിലെ 'ഇഷ ഫൗണ്ടേഷന്‍' കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ശിവന്റെ ഏറ്റവും വലിയ അര്‍ദ്ധകായ പ്രതിമയെ സന്ദര്‍ശിച്ച ശേഷം പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
'മലമുകളിലേക്ക് ഒന്നിലധികം പാതകളുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം! മിയാമോട്ടോ മുസാഷി..'' എന്ന വാചകങ്ങളോടെയാണ് സംയുക്ത തന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പലര്‍ക്കും പ്രചോദനം നല്‍കുന്ന വാക്കുകളാണ് ഇവ.
112 അടി ഉയരുമുള്ള ഈ പ്രതിമ ഏറെ പ്രതേകതയുള്ളതാണ്. ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ ഗിന്നസ് ലോക റെക്കോര്‍ഡുള്ള അര്‍ദ്ധകായ പ്രതിമയാണ് ഇത്. പൂര്‍ണമായും സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പ്രതിമ കൂടിയാണ് ഇത്. 2017-ലാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. അന്ന് തൊട്ട് ഇവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. മഹാശിവരാത്രി നാളുകളില്‍ ഇവിടെ വലിയ രീതിയിലുള്ള ആഘോഷങ്ങളും നടക്കാറുണ്ട്.
ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയ താരമാണ് സംയുക്ത വര്‍മ. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. ബിജു മേനോന്‍ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങള്‍ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 1999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങള്‍) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് നേടി.
കുബേരന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിലേക്ക് വന്നിട്ടില്ല.
ദക്ഷ് ധാര്‍മിക് എന്ന പേരില്‍ ഒരു മകനും താരത്തിനുണ്ട്.