Latest News

പ്രവാസികള്‍ ജീവന്‍ ഹോമിച്ച്‌ നല്‍കിയ ഭിക്ഷയാണ് കേരളത്തിന്റെ നമ്പർ വണ്‍ സ്ഥാനം; പ്രവാസികളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

Malayalilife
   പ്രവാസികള്‍ ജീവന്‍ ഹോമിച്ച്‌ നല്‍കിയ ഭിക്ഷയാണ് കേരളത്തിന്റെ നമ്പർ  വണ്‍ സ്ഥാനം; പ്രവാസികളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

ലോകമെമ്പാടും കൊറോണ എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ടിരിക്കുകയാണ്. അതിന്റെ പേരിൽ പ്രവാസികൾക്ക് എതിരെ നടത്തുന്ന മോശം പരാമർശങ്ങൾക്ക് എതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. പ്രവാസികള്‍ ജീവന്‍ ഹോമിച്ച്‌ നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വള൪ച്ചയും, വിജയവും നമ്പർ  വണ്‍ സ്ഥാനവും എന്നാണ് സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. കേരളത്തിൽ പ്രളയം ഉണ്ടായപ്പോഴും ചിലർക്ക് രോഗല ഉണ്ടായ സാഹചര്യത്തിലും സഹായ ഹസ്‌തവുമായി മുന്നേ എത്തിയിരുന്നത് ഈ പ്രവാസികൾ ആണ് എന്ന കാര്യമാണ് ഫേസ്ബുക്കിലൂടെ ചോദ്യമുയർത്തുന്നത്. 

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം

കൊറോണാ വന്നത് മുതല്‍ പല൪ക്കും പ്രവാസിക‍ള്‍ എന്നു കേള്‍ക്കുന്നത് തന്നെ പുച്ഛമാണ്. നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു.

യഥാ൪ത്ഥത്തില്‍ വിദേശത്ത് മണലാരണ്യത്തില്‍ പോയ് ചുട്ടു പൊള്ളുന്ന വെയിലില്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവ൯ പുരോഗതിയും ഉണ്ടായത്. പ്രവാസികള്‍ ജീവന്‍ ഹോമിച്ച്‌ നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വള൪ച്ചയും, വിജയവും നമ്ബ൪ വണ്‍ സ്ഥാനവും.

കേരളത്തില്‍ പ്രളയം വരുമ്ബോഴും ചില൪ക്ക് വലിയ രോഗം വരുമ്ബോഴും ഈ പ്രവാസികള്‍ എത്രയോ തുക എത്രയോ പേ൪ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള്‍ ചെയ്ത അത്രയും ചാരിറ്റി കേരളത്തില്‍ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം..

ഭൂരിഭാഗം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും കോടികള്‍ കത്തിച്ച്‌ നി൪മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയര്‍പ്പില്‍ നിന്നാണ്. അവരുടെ വിയര്‍പ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

ഓരോ ദിനവും നമ്മടെ നാട്ടില്‍ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട...

ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ? നിലവില്‍ വിദേശത്ത് നിന്നും വന്നവരെ "കൊറോണാ..കൊറോണാ.." എന്നും വിളിച്ച്‌ കളിയാക്കുന്നു ചില൪..കഷ്ടം..

(വാല്‍കഷ്ണം... പ്രവാസികളാണ് നാടിന്റെ ഉയര്‍ച്ചക്ക് കാരണം...പ്രവാസികള്‍ പടുത്തുയര്‍ത്തിയതാണ് ഈ നമ്ബര്‍ വണ്‍ കേരളം...പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ ഈ കേരളം വെറും വട്ടപൂജ്യമായേനെ..ഓ൪ത്തോ.)

 

https://m.youtube.com/watch?v=QZeeVZ7JYJ8 പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം കൊറോണാ വന്നത് മുതല് പല൪ക്കും പ്രവാസികള്...

Posted by Santhosh Pandit on Sunday, March 29, 2020

 

Santosh Pandit criticizes the misbehavior of expatriates

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES