Latest News

മാമന്നന്റെ രണ്ടാം ഷെഡ്യൂളും പൂര്‍ത്തിയായി; അവസാന ഷെഡ്യൂള്‍ ഫഹദിന്റെയും കീര്‍ത്തിയുടെയും ഡേറ്റ് കിട്ടിയാല്‍ മാത്രമേ നടക്കുകയുളളൂ;  ഉദയാനിധി സ്റ്റാലിന്‍ ലൊക്കേഷന്‍ ചിത്രം പങ്ക് വച്ച് കുറിച്ചതിങ്ങനെ

Malayalilife
മാമന്നന്റെ രണ്ടാം ഷെഡ്യൂളും പൂര്‍ത്തിയായി; അവസാന ഷെഡ്യൂള്‍ ഫഹദിന്റെയും കീര്‍ത്തിയുടെയും ഡേറ്റ് കിട്ടിയാല്‍ മാത്രമേ നടക്കുകയുളളൂ;  ഉദയാനിധി സ്റ്റാലിന്‍ ലൊക്കേഷന്‍ ചിത്രം പങ്ക് വച്ച് കുറിച്ചതിങ്ങനെ

കമല്‍ഹാസന്‍ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും തമിഴില്‍ തിളങ്ങാന്‍ ഫഹദ് ഫാസില്‍ എത്തുന്ന സിനിമയാണ് മാമന്നന്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'മാമന്ന'ന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഉദയനിധി സ്റ്റാലിന്‍ ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സെറ്റിലെ ആഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍'രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചുവെന്ന അറിയിച്ച ഉദയനിധി കീര്‍ത്തി സുരേഷും ഫഹദും ഡേറ്റ് തന്നാല്‍ മാത്രമേ അവസാന ഷെഡ്യൂള്‍ നടക്കുകയുള്ളൂവെന്നും കുറിച്ചു. എല്ലാ ടോര്‍ച്ചറിനും മാരി സെല്‍വരാജിനോട് ക്ഷമ ചോദിക്കുന്നു', എന്നും ഉദയനിധി ട്വീറ്റ് ചെയ്തു. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന സിനിമയില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. 

മാമന്നന്‍' ഒരു നടനെന്ന നിലയില്‍ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് ഉദയനിധി സ്റ്റാലിന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശേഷം താന്‍ രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് താരം വ്യക്തമാക്കുന്നത്. ഇപ്പോള്‍ തമിഴ്നാട്ടിലെ എംഎല്‍എമാരില്‍ ഒരാളാണ് ഉദയനിധി സ്റ്റാലിന്‍.'മാമന്നനി'ല്‍ പ്രതിനായക വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്. രാഷ്ട്രീയക്കാരനായി എത്തുന്ന നടന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വടിവേലുവും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഉദയനിധിയുടെ പിതാവിന്റെ വേഷത്തിലാകും വടിവേലു എത്തുക.

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നന്‍.അതേസമയം, ചിമ്പു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊറോണ കുമാര്‍ എന്ന ചിത്രത്തില്‍ ഫഹദ് അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. 

ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'വേലൈക്കാരനാ'ണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം. അതേസമയം, പുഷ്പയാണ് ഫഹദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അല്ലു അര്‍ജുന്റെ പ്രതിനായക വേഷത്തിലാണ് ഫഹദ് ചിത്രത്തില്‍ എത്തിയത്.

Read more topics: # മാമന്നന്‍.
Second schedule of Udhayanidhi starrer Maamannan wrapped up

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES